കൊച്ചി: ജില്ലയില്‍ കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. ഇന്നലെ 2702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്ത് നിന്നെത്തിയ ഏഴുപേര്‍ക്കും സമ്പര്‍ക്കംവഴി 2651 പേര്‍ക്കും ഉറവിടമറിയാത്ത 32 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി പരിമിതപ്പെടുത്തിയത് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയേക്കാമെന്ന ആശങ്ക ആരോഗ്യവൃത്തങ്ങള്‍ പങ്കുവയ്‌ക്കുന്നു. മൂന്നാം തരംഗം ഉടനെയുണ്ടാകുമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും ജനങ്ങളെ ഭയപ്പെടുത്തുന്നു. കൊവിഡ് നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ ഒരുവിഭാഗം ജനതയ്‌ക്ക് അമര്‍ഷമുണ്ട്. ജില്ലയില്‍ തൃക്കാക്കരയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; 85 പേര്‍. കീഴ്മാട്, കരമാലൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 50 കടന്നു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22466 ആണ്.
ഇന്നലെ 3040 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3489 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41877 ആണ്. ഇന്ന് 155 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/എഫ്എല്‍ടിസികളില്‍ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളേജ് – 110, ജി എച്ച് മൂവാറ്റുപുഴ- 30, ജിഎച്ച് എറണാകുളം- 59, ഡിഎച്ച് ആലുവ- 37, പള്ളുരുത്തി താലൂക്ക് ആശുപത്രി -19, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി – 30, അങ്കമാലി താലൂക്ക് ആശുപത്രി -23, പിറവം താലൂക്ക് ആശുപത്രി -28, അമ്പലമുഗള്‍ കോവിഡ് ആശുപത്രി – 192, സഞ്ജീവനി -31, സ്വകാര്യ ആശുപത്രികള്‍- 1091, എഫ്എല്‍ടിസികള്‍ – 534, എസ്എല്‍ടി സികള്‍- 416, ഡോമിസിലറി കെയര്‍ സെന്റെര്‍- 976, വീടുകള്‍- 16188. പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 28998 കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.32 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: