ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഫോണ്‍ വിളിക്കായി കാത്ത് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഈ വര്‍ഷം ജനുവരി 20-നാണ് യുഎസ് പ്രസിഡന്റായി ജോ ബൈഡന് അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ഒരൂകൂട്ടം ലോക നേതാക്കളെ ബൈഡന് ഫോണിലൂടെ ബന്ധപ്പെട്ടു. എന്നാലിതുവരെ പാക്കിസ്ഥാന് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടില്ല. ജനുവരിയില്‍ ഓവല്‍ കാര്യാലയത്തിന്റെ ചുമതലയേറ്റതിനുശേഷം ഇമ്രാന് ഡെമോക്രാറ്റ് നേതാവിനെ അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തി ഏഴുമാസമായിട്ടും പാക്കിസ്ഥാന് പ്രധാനമന്ത്രിയെ വിളിക്കാത്തത് ബൈഡന്റെ തീരുനമാണെന്നാണ് വ്യക്തമാകുന്നത്.
യുഎസ്-പാക്കിസ്ഥാന് ബന്ധത്തില്‍ ഇത് അനുരണനങ്ങളുണ്ടാക്കിയേക്കും. പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ‘അഫ്ഗാനിസ്ഥാനില്‍ ചില കാര്യങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമെന്ന് യുഎസ് തന്നെ പറയുന്ന, അത്തരത്തിലൊരു പ്രധാനപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് യുഎസ് പ്രസിഡന്റ് ഇതുവരെ സംസാരിച്ചിട്ടില്ല.- സന്ദേശം മനസിലാക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടുന്നു. ശരിയല്ലേ?’- യൂസഫ് ഫിനാന്‍ഷ്യന്‍ ടൈംസിനോട് പറഞ്ഞു. ഒരു ഫോണ്‍ വിളി സൗജന്യമെങ്കില്‍, സുരക്ഷാ സഹകരണം സൗജന്യമെങ്കില്‍ പാക്കിസ്ഥാന് വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് മുന്നിലുള്ള വഴികളെന്തെന്നോ?, സൗഹൃദ വിളി എത്താത്തതിനാല്‍ പ്രധാനമന്ത്രിക്കായി ആ വഴികള്‍ ഉപയോഗിക്കുമോ?, എപ്പോള്‍ ഉപയോഗിക്കും തുടങ്ങിയ കാര്യങ്ങള്‍ യൂസഫ് വിശദീകരിച്ചില്ല. എന്നാല്‍, ഇപ്പോഴും ബൈഡന് വ്യക്തിപരമായി സംസാരിക്കന്‍ കഴിഞ്ഞിട്ടില്ലാത്ത നിരവധി ലോകനേതാക്കളുണ്ടെന്നും ഇമ്രാനുമായി ശരിയായ സമയത്ത് സംസാരിക്കാനായി കാക്കുകയാണെന്നും ബൈഡന് ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൈഡന് ചര്‍ച്ച നടത്തിയിരുന്നു. സഹകരണം തുടരാന്‍ ഇരു നേതാക്കളും തീരുമാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: