തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വസ്ത്രശാല പ്രവര്‍ത്തിപ്പിച്ചതായി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോത്തീസ് വസ്ത്രവ്യാപാരശാലയുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തു. ഇന്നു നടത്തിയ പരിശോധനയിലാണ് പ്രധാന വാതില്‍ അടച്ചിട്ട് പിന്‍വാതിലിലൂടെ വ്യാപാരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നടപടി. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: