കോട്ടയം: പാലാ രൂപത പുറപ്പെടുവിച്ച വിവാദ കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി പാലാ എംഎല്‍എ മാണി സി കാപ്പന്. ൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണ്. കുടുംബവര്‍ഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്ളവര്‍ക്കു പ്രത്യേക പരിഗണന നല്കാന് തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയര്‍ത്തിപ്പിടിച്ചതെന്നും കാപ്പാന് പ്രതികരിച്ചു.
മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണ്. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ് താനെന്നും കാപ്പന് പ്രതികരിച്ചു.
കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രക്ഷിതാക്കള്‍ ഒറ്റപ്പെടല്‍ അനുഭവിക്കില്ല. തനിക്ക് അഞ്ച് കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹമെന്നും കാപ്പന് പറഞ്ഞു.
‘കുടുംബവര്‍ഷം 2021പാലാ രൂപത’ എന്ന പേരില്‍ സഭ നല്കിയ പരസ്യത്തില്‍ നിന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആ കുടുംബത്തിന് പ്രതിമാസം പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് വഴി 1,500 രൂപ സഹായധനം നല്‍കുമെന്ന് പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്നോളജിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പരസ്യത്തിലുണ്ട്.
നാലാമത്തെ കുട്ടിതൊട്ടുള്ളവരുടെ ജനനം മുതലുള്ള ആശുപത്രി സേവനങ്ങള്‍ പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ സൗജന്യമായിരിക്കും. ഇതിനോടകം തന്നെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രമാതീതമായ ജനസംഖ്യ വര്‍ധനമൂലം പശ്ചാത്തല സൗകര്യങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പാലാ രൂപതുയെടെ പ്രോത്സാഹനമെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: