കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായി ചോറ്റാനിക്കര ക്ഷേത്രത്തിലെ ടി.എസ്. മനോജ്കുമാര്‍ എമ്പ്രാന്തിരിയേയും കീരംകുളങ്ങര ക്ഷേത്രത്തിലെ കെ.ആര്‍. ഹരി നമ്പൂതിരിയേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് മേല്‍ശാന്തിമാരായി ഇവര്‍ ഓരോ മാസം ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായി പ്രവര്‍ത്തിക്കും.
കീഴ്‌ക്കാവ് ക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, ശിവക്ഷേത്രത്തില്‍ തന്‍കുളം ക്ഷേത്രത്തിലെ ജയപ്രകാശ് എമ്പ്രാന്തിരി, ശാസ്താക്ഷേത്രത്തില്‍ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.ആര്‍. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരും ഓരോ മാസം ഇടവിട്ട് കീഴ്‌ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിമാരായി പ്രവര്‍ത്തിക്കും. ചുമതല ഏല്‍ക്കുന്നതിനു മുമ്പായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം ഇരിക്കും.
ക്ഷേത്രശ്രീകോവിലില്‍ പന്തീരടി പൂജയ്‌ക്ക് ശേഷം തന്ത്രി പൂജിച്ച നറുക്കുകള്‍ അടങ്ങിയ വെള്ളിക്കുടം കൊടിമരച്ചുവട്ടില്‍ കൊണ്ടുവന്നതിനു ശേഷം തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു നറുക്കെടുപ്പ്. എരൂര്‍ ഗോകുലം വായിക്കാട്ടില്‍ രാഗേഷിന്റെ മകന്‍ നാലു വയസുകാരന്‍ ഗോകുല്‍ രാഗേഷ് ആണ് നറുക്കെടുത്തത്. കൊച്ചിന്‍ ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നുള്ള ശാന്തിക്കാരായ അപേക്ഷകരെ പ്രത്യേക തന്ത്രിസംഘം മുഖാമുഖം നടത്തിയാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. നന്ദകുമാര്‍. മെമ്പര്‍മാരായ എം.ജി. നാരായണന്‍, വി.കെ. അയ്യപ്പന്‍, ചോറ്റാനിക്കര അസി. കമ്മീഷണര്‍ ബിജു ആര്‍. പിള്ള, ദേവസ്വം മാനേജര്‍ എം.ജി. യഹുലദാസ്, ക്ഷേത്രം ഊരായ്മ നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: