പത്തനംതിട്ട: വിവിധആവശ്യങ്ങള്‍ ഉന്നയിച്ച് 6ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ജില്ലാതാലൂക്ക് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് സ്ഥലത്ത് ധര്‍ണ്ണ നടത്തും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, സര്‍ക്കാര്‍ വിഹിതത്തോടെ മെഡിസെപ്പ് നടപ്പിലാക്കുക, എല്ലാജീവനക്കാര്‍ക്കും ലീവ്സറണ്ടര്‍ അനുവദിക്കുക, ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ബോണസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ആലോചനായോഗം ബിഎംഎസ് സംസ്ഥാനവൈസ്പ്രസിഡന്റ് എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ വിഷയം അവതിരപ്പിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്‍ സെക്രട്ടറി എസ്.രാജേഷ്, ജില്ലാ ഫെറ്റോ ജില്ലപ്രസിഡന്റ് മനോജ്.ബിനായര്‍, ജില്ലാസെക്രട്ടറി എസ്.ഗിരീഷ്, എന്‍ടിയു ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രന്, കെ.ജി.ഒസംഘ് ജില്ലാപ്രസിഡന്റ് ജി.കണ്ണന്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ടി.ഡി.സാബു, എന്‍ജിഒസംഘ് ജില്ലപ്രസിഡന്റ് എ.അനില്‍കുമാര്‍, ജി.അനീഷ്,മനോജ്.ബി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: