തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകള്‍ റദ്ദായതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ വാശിപിടിച്ചത് ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനും നിലവിലെ താല്‍ക്കാലികക്കാരെ പിരിച്ച് വിടാതിരിക്കാനും. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇനി പിഎസ്സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.
ഇതിനിടയില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പോലുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ഉടലെടുത്താല്‍ പരീക്ഷ നടത്തിപ്പും ഫലം പ്രസിദ്ധീകരിക്കലും നീളും. സംവരണ മാനദണ്ഡങ്ങള്‍ കോടതി കയറിയാല്‍ നിയമനത്തിനുള്ള താമസം വീണ്ടുമുണ്ടാകും. ഈ സാങ്കേതികത്വങ്ങളാണ് പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാരിന്റെ പിടിവള്ളി.
ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന കാരണത്താല്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അടിയന്തരമായി എംപ്ലോയ്മെന്റില്‍ നിന്നോ അല്ലെങ്കില്‍ വകുപ്പ് മേധാവി നടത്തുന്ന അഭിമുഖ പരീക്ഷ മുഖാന്തിരമോ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കാം. ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളോ നിയമനം നേടും. ഇനി പിഎസ്സി പട്ടിക പ്രസിദ്ധീകരിച്ചാലും ഒരു പരിധി വരെ ഇവര്‍ സംരക്ഷിക്കപ്പെടും. നിലവിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരായ ജീവനക്കാര്‍ അവധിയെടുക്കും.
ജീവനക്കാരുടെ കുറവ് വരികയും താല്‍ക്കാലികക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കുകയും ചെയ്യും. മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് കാണിച്ച് വിവിധ വകുപ്പുകളിലെ സ്ഥിരം ജോലി ഒഴിവ് സംബന്ധിച്ച് വിവരാവകാശ അക്ഷേ നല്കിയാല് പോലും കൃത്യമായി മറുപടി നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: