തിരുവനന്തപുരം; നിയമസഭയുടെ മിനിയേച്ചര്‍ ആണ് നിയമ സഭാ സമതി. ചീഫ് സെക്രട്ടറി മുതല്‍ ആരെയും വിളിച്ചു വരുത്തി വിസ്തരിക്കാന്‍ പോലും അധികാരമുള്ള സമിതി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അംഗങ്ങളായ സമിതി സമയബന്ധിതമായി കൂടുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും വേണം. എന്നാല്‍ ലഭിക്കേണ്ട അംഗീകാരം നിയമസഭാ സമിതികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ലഭിക്കുന്നില്ല.സമിതി റിപ്പോര്ട്ടുകളിന്മേല് ഉന്നയിക്കുന്ന ശിപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുകയോ അതിന്മേലുള്ള നടപടി സ്റ്റേറ്റ്മെന്റുകള്‍ യഥാസമയം ലഭ്യമാക്കുകയോ ചെയ്യുന്നില്ല.അതുമൂലം ഏറെ പഴക്കം ചെന്ന ഒട്ടേറെ ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു. എന്നത് നിയമസഭയോടുതന്നെയുള്ള അവഹേളനമാണ്. ഇന്ന്
നിയമസഭയില്‍ ക്രമ പ്രശ്നമായി പ്രതിപക്ഷം വിഷയം ശ്രദ്ധയില്‍ പെടുത്തി., സമിതികള്‍ക്ക് ലഭിക്കുന്ന പരാതികളിന്മേലുള്ള റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ വ്യക്തമായ റൂളിംഗ് ചെയറില്‍നിന്നും ഉണ്ടാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടതില്‍ പ്രഥമ ചുമതലക്കാരനായ സ്വീക്കര്‍ പക്ഷേ മറുപക്ഷം പിടിക്കുകയായിരുന്നു. പ്രതി സ്ഥാനത്തു സര്‍ക്കാര്‍ വന്നപ്പോള്‍ കുഴപ്പം സഭാ സമിതികളുടെ മേല്‍ കെട്ടി വെയ്ക്കാനാണ് സ്വീക്കര്‍ എം ബി രാജേഷ് തയ്യാറായത്.
നിയമസഭയുടെ ചെറുരൂപം എന്ന നിലയില്‍ സഭയ്ക്കുള്ള ഒട്ടുമിക്ക അധികാരാവകാശങ്ങളും സമിതിക്കും ഉണ്ടെങ്കിലും മിക്ക സമിതികളും തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരാവകാശങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാറില്ലന്ന കുറ്റപ്പെടുത്തലാണ് സ്വീക്കര്‍ നടത്തിയത്. ‘സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി മനഃപൂര്‍വ്വം സഹകരിക്കാതിരിക്കുന്ന ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്കെതിരെ അവകാശലംഘനത്തിന്റെ പേരില്‍ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യാനും സമിതികള്‍ക്ക് അധികാരമുണ്ട്. ജനപ്രതിനിധി സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് ചട്ടപ്രകാരം തന്നെ ലഭ്യമായിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ യഥാവിധി വിനിയോഗിക്കപ്പെടാതെ പോകുന്നതു മൂലമുള്ള ഒരു അവസ്ഥയെക്കുറിച്ചാണ് നാം വീണ്ടും വീണ്ടും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്ന നിരീക്ഷണമാണ് സ്പീക്കര്‍
നടത്തിയത്.
തികച്ചും സാങ്കേതികവും യുക്തിരഹിതവുമായ കാരണങ്ങളുടെ പേരില്‍ സമിതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടും പ്രായോഗിക സമീപനത്തോടും കൂടി കാര്യങ്ങളെ സമീപിക്കുവാന്‍ എല്ലാ സമിതി അധ്യക്ഷന്മാരും സമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകുന്നപക്ഷം എല്ലാ സമിതികളുടെയും കുടിശ്ശിക ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: