ന്യൂദല്‍ഹി: ഇന്ത്യന്‍ പാരാലിമ്പിക് സംഘത്തിനായുള്ള തീം സോങ് പുറത്തിറക്കി കേന്ദ്ര യുവജനകാര്യകായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. ലക്നൗ സ്വദേശിയായ ദിവ്യന്‍ഗ്, ക്രിക്കറ്റ് താരം സഞ്ജീവ് സിംഗുമാണ് ‘കര് ദേ കമാല്‍ തു’ എന്ന ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. താരങ്ങളുടെ അനിതരസാധാരണമായ ആത്മവീര്യം ആണ് അവരുടെ അതിശക്തമായ നിശ്ചയദാര്‍ഢ്യം വെളിവാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ അനുരാഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്കായി മത്സരിക്കുന്ന വേളകളില്‍ 130 കോടി ജനങ്ങളും അവര്‍ക്കായി ആര്‍പ്പു വിളിക്കുന്നുണ്ട് എന്നത് ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം താരങ്ങളോട് പറഞ്ഞു. മത്സരങ്ങള്‍ക്കായി താരങ്ങളെ സജ്ജമാക്കാനും അവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കാനായും പ്രയത്നിച്ച പാരാലിമ്പിക്ക് കമ്മിറ്റി ഓഫ് ഇന്ത്യ, സമിതി അധ്യക്ഷ ദീപ മാലിക് എന്നിവരെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.
ഒമ്പത് വ്യത്യസ്ത കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഇത് രാജ്യം ഇതുവരെ അയച്ച സംഘങ്ങളില്‍ ഏറ്റവും വലുതാണ്. ഇവരില്‍ ഒട്ടനവധി കായികതാരങ്ങള്‍ മേളയ്ക്ക് യോഗ്യത നേടിയത് ലോകറെക്കോര്‍ഡ് പ്രകടനങ്ങളിലൂടെയാണ് എന്നത് മെഡല്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: