ന്യൂദല്‍ഹി: ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ആദ്യ ബാച്ചുകള്‍ ശരിയായ ഗുണനിലവാരമുള്ളവയായിരുന്നില്ലെന്ന് രാത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെ രാവിലെ ക്ഷമാപണം നടത്തി എന്‍ഡിടിവി അവതാരകന് ശ്രീനിവാസന് ജയിന്. കോവാക്സിന്റെ ആദ്യ ബാച്ചുകള്‍ ‘ശരിയായ ഗുണനിലവാരമുള്ളവ ആയിരുന്നില്ല’ എന്ന് എന്‍ഡിടിവിയുടെ വസ്തുത പരിശോധനയില്‍ സര്‍ക്കാരിന്റെ വാക്സിന് ഉപദേശക സമിതി തലവന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞിരുന്നുവെന്നായിരുന്നു ജയിന്റെ വാദം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു. നിലവാരം കുറഞ്ഞ വാക്സിനാണോ ജനങ്ങള്‍ക്ക് നല്‍കിയതെന്ന സംശയം അടിസ്ഥാനമില്ലാത്ത ട്വീറ്റിനുശേഷം ചിലര്‍ക്കുണ്ടായി.
കോവാക്സിന് ഫലപ്രദമാകുന്നില്ലെന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നുവെന്ന് ആദ്യ ട്വീറ്റിന് അരമണിക്കൂര്‍ കഴിഞ്ഞ് ജയിന് വിശദീകരിച്ചു. ഗുണനിലവാര പ്രശ്നങ്ങള്‍ കോവാക്സിന്റെ ആദ്യ ബാച്ചുകളുടെ ഉത്പാദനത്തെ ബാധിച്ചിരുന്നുവെന്ന് ഡോ. അറോറ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് പിന്നീട് പരിഹരിച്ചു. എന്നാല്‍ ഈ ബാച്ചുകള്‍ പുറത്തേക്ക് അയച്ചിരുന്നില്ലെന്നും പുതിയ ബാച്ചുകള്‍ ഗുണനിലവാര പരിശോധന കടന്നുവെന്നും ശ്രീനിവാസന് ജയിന് കൂട്ടിച്ചേര്‍ത്തു.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കോവാക്സിന് ബാച്ചുകള്‍ കുത്തിവയ്പിനായി നല്‍കിയിരുന്നില്ലെന്ന് തന്റെ ട്വീറ്റില്‍ വ്യക്തമായി പറഞ്ഞിരുന്നില്ലെന്ന് ചൊവ്വാഴ്ച രാവിലെ ജയിന് സമ്മതിച്ചു. ആദ്യട്വീറ്റ് കുറച്ചുകൂടി വ്യക്തതയോടെ ആകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയക്കുഴപ്പത്തിന് ശ്രീനിവാസ ജയിന് ക്ഷമ ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതാണ് ജയിനിന്റെ ട്വീറ്റെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിയാളുകള്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: