തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനൂജിനാണ് മർദ്ദനമേറ്റത്.
ഇടതു കൈവിരലിന് പരിക്കുമായി പ്ലാമൊട്ടുകട സ്വദേശിയെ വാഹനത്തില്‍ ഏഴോളം പേര് ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരോട് മാസ്ക് ധരിച്ച് ആശുപത്രിയിൽ പ്രവേശിക്കാൻ സെക്യൂരിറ്റി ആവശ്യപ്പെട്ടു. എന്നാലിവർ സംഘം ചേർന്ന് സെക്യൂരിറ്റിയോട് തട്ടിക്കയറുകയായിരുന്നു.
ബഹളം കേട്ട് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പുറത്തിറങ്ങി വിവരം അന്വേഷിച്ചു. ഇതിനിടെയാണ് ഡോക്ടറെ കൈയേറ്റം ചെയ്തത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: