Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഒളിമ്പിക്‌സ് ഹൈജംപില്‍ സ്വര്‍ണം പങ്കുവച്ചത് ഖത്തര്‍ അത്‌ലറ്റിന്റെ മഹമനസ്‌കതയല്ല; ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുതെന്ന് കോച്ച് മുഹമ്മദ് അഷറഫ്

2.39 ല്‍ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡല്‍ പങ്കുവയ്‌ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവയ്‌ക്കല്‍ നടന്നത്. അതിനാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്റെ മഹാമനസ്‌കത കൊണ്ടാണ് പരിക്കു പറ്റിയ ഇറ്റലിക്കാരന് സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 02:41 pm IST
in Social Trend

തിരുവനന്തപുരം: ഒളിമ്പിക്സ് ഹൈജമ്പില്‍ സ്വര്‍ണ്ണ മെഡല്‍ പങ്കുവെച്ച സംഭവം ഖത്തര്‍ അത്ലറ്റായ അമുഅതസ് ബാഷിറിന്റെ മഹാമനസ്‌കതയല്ലെന്ന് അത്ലറ്റിക് കോച്ച് ഡോ.മുഹമ്മദ് അഷറഫ്. ടൈബ്രേക്കര്‍ വേണ്ടിവന്നാലുള്ള ജമ്പ് ഓഫ് നിയമം അനുസരിച്ചാണ് മെഡല്‍ രണ്ടു പേര്‍ക്കും നല്‍കിയതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അബദ്ധമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹൈ ജംപില്‍ ഒരേ ഉയരം ഒരു പോലുള്ള ചാന്‍സുകളില്‍ രണ്ടു പേര്‍ ചാടിക്കടക്കുകയാണെങ്കില്‍ അവസാനം ഒരു ടൈ ബ്രേക്കര്‍ വേണ്ടി വരുന്നു. അതിനായി ബാര്‍ ഒരു പടി ഉയര്‍ത്തും.

അത് ഇവിടെ 2.39 ആയപ്പോള്‍ രണ്ടു പേരും പരാജയപ്പെട്ടു. ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്‍സേ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്‍ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്. 2.39 ല്‍ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡല്‍ പങ്കുവയ്‌ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവയ്‌ക്കല്‍ നടന്നത്. അതിനാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്റെ മഹാമനസ്‌കത കൊണ്ടാണ് പരിക്കു പറ്റിയ ഇറ്റലിക്കാരന് സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്

കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം

അതുകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഞാന്‍ എന്റെ ഇന്‍ ബോക്‌സിലും സ്വകാര്യ ഫോണിലും വന്നു കൊണ്ടിരിക്കുന്ന സ്‌ന്ദേശങ്ങള്‍ക്കു കണക്കില്ല ഖത്തറിന്റെ വിഖ്യാത ഹൈ ജംപു ലോക ചാമ്പ്യന്‍ അമുഅതസ് ബര്‍ഷിമിനെ ഒരു അത്ഭുത കഥാ പാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്‌കതയും കാരണം ഇറ്റലിയുടെ ഗിയാന്‍ മാര്‍ക്കോ ടംബേറിക്കും ഒളിമ്പിക് ഹൈ ജംപ് സ്വര്‍ണ്ണത്തില്‍ പങ്കാളിത്തം കിട്ടി എന്നാണു വാര്‍ത്തകള്‍ പ്രചരിക്കുന്നത്

ഈ മത്സരം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാന്‍ ഹൈ ജംപ് ടൈ ബ്രേക്കര്‍ നിയമം എന്താണെന്നും അതനുസരിച്ചു 2 .37 മീറ്റര്‍ ഉയരം പിന്നിട്ട രണ്ടു പേര്‍ക്ക് സ്വര്‍ണ്ണ മെഡലും അതെ ഉയരം കടക്കാന്‍ ഒരു ചാന്‍സ് കൂടുതല്‍ വേണ്ടി വന്ന ബെലറൂസ് കാരനു ഒട്ടു മെഡലും കിട്ടി എന്ന് മത്സരം തീര്‍ന്ന ഉടനെ എഫ് ബി യില്‍ പോസ്റ്റ് ചെയ്തു

എന്നാല്‍ അതിനുള്ള എന്റെ അര്‍ഹത ചോദ്യം ചെയ്ത് കൊണ്ട് അറുപതോളം കമന്റുകള്‍ എനിക്ക് കിട്ടി അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാന്‍ ആത്യന്തികമായി ഒരു അത് ലറ്റിക്ക് കോച്ചാണ് ഈ നിയമം പഠിപ്പിക്കുന്നയാള്‍..!

ഇറ്റലിക്കാരനു പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വര്‍ണ്ണ മെഡല്‍ പങ്കിട്ടു തരണമെന്നും ബര്‍ഷിം റഫറിയോടു അഭ്യര്‍ധിച്ചുവെന്നും അത് കേട്ട ഉടനെ അയാള്‍ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!

എന്നാല്‍ അതൊരു പരമ അബദ്ധമാണ്

ഹൈ ജംപില്‍ ഒരേ ഉയരം ഒരു പോലുള്ള ചാന്‍സുകളില്‍ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കില്‍ അവസാനം ഒരു ടൈ ബ്രെക്കര്‍ വേണ്ടി വരുന്നു അതിനായി ബാര്‍ ഒരുപടി ഉയര്‍ത്തും അത് ഇവിടെ 2 .39 ആയപ്പോള്‍ രണ്ടു പേരും പരാജയപ്പെട്ടു ജമ്പ്അ ഓഫ് നിയമം

If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്‍സെ ലഭിക്കൂ വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്‍ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്

നിയമം

2.39 ല്‍ ഇരുവരും പരാജയപ്പെട്ടത്തോടെ

രണ്ടു പേരും മെഡല്‍ പങ്കുവയ്‌ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവയ്‌ക്കല്‍ നടന്നത്

അതിനാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്‍ന്റെ മഹാ മനസ്‌കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..!

ആരുടെയെങ്കിലും നിര്‍ദ്ദേശം കേട്ട് മെഡല്‍ പങ്കുവയ്‌ക്കാനുള്ള സലോമന്‍ നിയമം ഒന്നും അത്‌ലറ്റിക്‌സില്‍ നിലവിലില്ല അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാല്‍ അയാള്‍ക്കുള്ള ഇടം വേറെ ആകും

അതൊക്കെ ചോദിക്കാനും നിയമങ്ങള്‍ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്‌പോര്‍ട്‌സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട

ഇനി 2 37 തന്നെ പിന്നിട്ട ബെലറൂസ്‌കൂ കാരന്. കൂടി എന്ത് കൊണ്ട് സ്വര്‍ണ്ണ മെഡല്‍ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം

അവര്‍ക്കുള്ള മറുപടി അയാള്‍ ഈ അവസാന ടൈ ബ്രെക്കറില്‍ വരുന്നില്ല കാരണം ആ ഉയരം പിന്നീടാന്‍ അയാള്‍ക്ക് ഒരു ചാന്‍സ് കൂടുതല്‍ വേണ്ടി വന്നു

എന്നാല്‍ പിന്നെ എന്ത് കൊണ്ട് അയാള്‍ക്ക് വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം

അത് ഈ നിയമം ഉണ്ടാക്കിയവര്‍ നിര്‍വചിച്ചിരിക്കുന്നതു 2 സ്വര്‍ണ്ണം കഴിഞ്ഞാല്‍ ഒരു ഓട് അല്ലങ്കില്‍ 2 ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണു

അതുകൊണ്ടു കാര്യങ്ങള്‍ മനസിലാക്കി സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാല്‍ അതുപോലുള്ള അബദ്ധങ്ങള്‍ ഉണ്ടാകും

അതുകൊണ്ടു ഇനി അന്വേഷണങ്ങള്‍ വേണ്ട

ഡോ മുഹമദ് അഷ്റഫ്

Tags: Athletic meetടോക്യോ ഒളിമ്പിക്‌സ്ടോക്യോ ഒളിമ്പിക്സ് മെഡല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

85-ാം വയസിലും കര്‍മപഥത്തില്‍ സജീവമായി ഗോവിന്ദന്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Athletics

ശ്രീശങ്കറിന് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത

Kerala

സോണിയ വീട്ടിലെത്തുമ്പോള്‍ കമ്മലുണ്ടാകും, പഠിക്കാനും സഹായം; ജന്മഭൂമി വാർത്ത തുണയായി, സഹായഹസ്തം നീട്ടിയത് ഹരിപ്പാട് സ്വദേശിനി

Athletics

ആന്‍സിയുടെ ട്രാക്കില്‍ അഞ്ജലിയും; 5.19മീറ്റര്‍ ചാടി സ്വർണത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.