കൊച്ചി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായതിനു സമാനമായ വിശ്വാസത്തകര്‍ച്ചയാണ് ഇപ്പോള്‍ സഹ. സ്ഥാപനങ്ങള്‍ നേരിടുന്നത്. സഹ. ബാങ്കുകള്‍ നഷ്ടത്തിലായാല്‍ നിക്ഷേപം തിരിച്ചു കിട്ടില്ലെന്ന ആശങ്കയില്‍ പണം പിന്‍വലിക്കാന്‍ പലയിടത്തും നിക്ഷേപകര്‍ വ്യാപകമായി എത്തുന്നുണ്ട്.
കേരളത്തിലെ കൂടുതല്‍ സഹ. സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. മിക്ക നേതാക്കളുടെയും ഭാര്യമാരും അടുത്ത ബന്ധുക്കളും ജോലി ചെയ്യുന്നതും ഇവിടങ്ങളിലാണ്. നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡിന് വിട്ടശേഷവും നിയമനം കിട്ടുന്നത് ഇവര്‍ക്ക് മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ധാരണയുള്ളതിനാല്‍ ഇത് വിവാദമാവാറുമില്ല.
പഞ്ചാബ്-മഹാരാഷ്ട സഹകരണ ബാങ്കില്‍ വമ്പന്‍ തട്ടിപ്പ് നടന്നതോടെ ഈ മേഖലയില്‍ കൂടുതല്‍ തിരുത്തല്‍ നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സഹ. മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന പ്രചാരണം അഴിച്ചുവിട്ട് കേരളത്തില്‍ ഇതിനെതിരെ രംഗത്തുവരികയാണ് സിപിഎം ചെയ്തത്. യുഡിഎഫ് ഒപ്പം കൂടി. സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെയും പിണറായി വിജയനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒന്നിച്ചാണ് എതിര്‍ത്തത്.
സംസ്ഥാനത്തെ സഹ. ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആക്ഷേപം ശക്തമായിട്ടും നടപടികള്‍ക്ക് തടയിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കാരണം ഇവയെല്ലാം സിപിഎമ്മുകാരുടേതാണ് എന്നതാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് സജീവമായിരുന്ന സമയത്ത് വന്‍തോതില്‍ പലര്‍ക്കും രേഖകളില്ലാതെ പണം മറിച്ചു നല്‍കിയിരുന്നു. മൂല്യം കുറഞ്ഞ വസ്തുക്കളുടെ ഈടിന്മേല് വന്‍തുക വായ്പ നല്‍കുക, മുക്കുപണ്ടം പണയം വയ്ക്കാന്‍ അനുവദിക്കുക തുടങ്ങിയവയിലൂടെയും വന്‍ തുക പല ബാങ്കുകള്‍ക്കും നഷ്ടപ്പെട്ടു. ഇതിന് പുറമെയാണ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പ്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, വിഷു ചന്തകള്‍, വളം വില്‍പ്പനശാലകളുടെ നടത്തിപ്പ്, ഓണം വസ്ത്ര വില്‍പ്പന എന്നിവയെല്ലാം പണം തട്ടിപ്പിനായാണ് പലരും ഉപയോഗിക്കുന്നത്. നവീകരണത്തിന്റെ പേരില്‍ കെട്ടിടം മോടി പിടിപ്പിക്കല്‍, കമ്പ്യൂട്ടര്‍വത്കരണം എന്നിവയിലൂടെയെല്ലാം പല സഹ.സ്ഥാപനങ്ങളുടെയും കോടികളാണ് പലരുടെയും പോക്കറ്റിലെത്തിച്ചത്. ഒന്നും രണ്ടും വാഹനങ്ങള്‍ മിക്ക സഹകരണ സ്ഥാപനങ്ങള്‍ക്കുമുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ നിക്ഷേപ സുരക്ഷയുറപ്പ് വരുത്താന്‍ സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സഹകരണ മേഖലയുടെ നിയന്ത്രണവും പരിഷ്കാരവും ലക്ഷ്യമിട്ട് പല കമ്മിറ്റികളും റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം ശുപാര്‍ശകളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: