ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്കി ചരക്ക് സേവന നികുതി വരുമാനം. ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. രണ്ടാം തരംഗത്തിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് വരുമാനം കൂടിയത്. വരും മാസങ്ങളിലും വര്‍ധിച്ച ജിഎസ്ടി വരുമാനം തുടരുമെന്ന് കരുതുന്നു,’ അവര്‍ പറഞ്ഞു. ജൂലൈയിലെ വരുമാനം 1,16,393 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര ജിഎസ്ടി 22,197 കോടിയും, സംസ്ഥാന ജിഎസ്ടി 28,541 കോടിയും, സംയോജിത ജിഎസ്ടി 57,864 കോടിയുമാണ്.
2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33 ശതമാനം കൂടുതലാണ്. ജിഎസ്ടി തുടര്‍ച്ചയായി എട്ട് മാസം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയ ശേഷം, 2021 ജൂണില്‍ ഒരു ലക്ഷം കോടിക്കു താഴെയായി.
കേരളത്തിന്റെ വരുമാനത്തില്‍ 27 ശതമാനം വര്‍ധന
കേരളത്തിലെ ചരക്ക് സേവന നികുതിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിനേക്കാള്‍ 27 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ വരുമാനം. 2020 ജൂലൈയില്‍ കേരളത്തിന്റെ ചരക്ക് സേവന നികുതി വരുമാനം 1318 കോടിയായിരുന്നു. ഈ വര്‍ഷം അത് 1675 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: