Categories: Fact Check

ടാംബേരിക്ക് പരുക്കില്ല; മുതാസ് ഈസയുടെ ദാനവുമല്ല, ആ സ്വര്‍ണ്ണ മെഡല്‍; വ്യാജ പ്രചരണവുമായി ബ്രിട്ടാസ് മുതല്‍ റഹിം വരെ; ഉപയോഗിച്ചത് മുസ്ലീം പേരിലെ സാധ്യത

ഖത്തറിന്റെ മത്സരാര്‍ത്ഥിയായിരുന്ന മുതാസ് ഈസ ബര്‍ഷി എന്ന മുസ്ലീം പേരിലെ സാധ്യത മുന്‍ നിര്‍ത്തിയാണ് സിപിഎം എംപി അടക്കമുള്ളവര്‍ വ്യാജപ്രചരണം നടത്തുന്നത്. ഫൈനലില്‍ രണ്ടു പേരും 2.37 മീറ്റര്‍ ചാടി ഒരേ നിലയില്‍ എത്തിയെന്നും. പിന്നീട് ഓരോ അവസരം കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും കാലിനു പരിക്കു പറ്റിയ ടാംബേരി അവസാന അവസരത്തില്‍ നിന്നും വാങ്ങിയെന്നുമാണ്.

Published by

ടോക്കിയോ: ഒളിംപിക്‌സില്‍ നടന്ന പുരുഷ ഹൈജംപ് മത്സരത്തിന്റെ പേരില്‍ വ്യാജ പ്രചരണവുമായി സിപിഎം എംപിയും മാധ്യമപ്രവര്‍ത്തകനുമായി ജോണ്‍ ബ്രിട്ടാസും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമും സിപിഎം പ്രവര്‍ത്തകരും. പുരുഷ ഹൈജംപില്‍ ഖത്തറിന്റെ മുതാസ് ഈസ ബര്‍ഷിമും ഇറ്റലിയൂടെ ജിയാന്‍മാര്‍ക്കോ ടാംബേരിയും ഹൈജംപ് സ്വര്‍ണം പങ്കുവെച്ചതാണ് സിപിഎം സാമൂഹ്യമാധ്യമ പ്രചാരകര്‍ വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുന്നത്. 

ആവേശം നിറഞ്ഞുനിന്ന പുരുഷ  ഹൈജംപ് മത്സരത്തില്‍ ഇരുവരും താണ്ടിയത് ഒരേ ഉയരമാണ്: 2.37 മീറ്റര്‍. അതും ആദ്യ ശ്രമത്തില്‍തന്നെ. മൂന്നു തവണ ശ്രമിച്ചിട്ടും 2.39 മീറ്റര്‍ കടക്കാന്‍ ഇരുവര്‍ക്കുമായതുമില്ല. തുടര്‍ന്ന് ഒളിംപിക്‌സ് ഒഫിഷ്യല്‍ ടൈ ഒഴിവാക്കാന്‍ അടുത്ത ജംപ് ഓഫ് നോക്കുന്നുണ്ടോയെന്ന് ഇരുവരോടും ചോദിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇരുവര്‍ക്കുമായി സ്വര്‍ണ്ണം പങ്കിടാന്‍ കഴിയുമോയെന്നാണ് ഇവര്‍ ചോദിച്ചത്. പറ്റുമെന്ന് ഒഫിഷ്യല്‍ അറിയിച്ചതോടെ ഇരുവരും കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഹൈജംപില്‍ ടൈ വന്നാല്‍ മെഡല്‍ നിശ്ചയിക്കാന്‍ ജംപ് ഓഫ് നടത്തുക പതിവാണ്. ഏറ്റവും കുറഞ്ഞ ശ്രമത്തില്‍ നിശ്ചിത ഉയരം താണ്ടുന്നവരെ കണ്ടെത്താനാണു ജംപ് ഓഫ് നടത്തുന്നത്. എന്നാല്‍, ഇതു ഒഴിവാക്കിയാണ് ഇരുവരും ചേര്‍ന്ന് മെഡല്‍ പങ്കിടാന്‍ തീരുമാനിച്ചത്.  

എന്നാല്‍, ഖത്തറിന്റെ മത്സരാര്‍ത്ഥിയായിരുന്ന മുതാസ് ഈസ ബര്‍ഷി എന്ന മുസ്ലീം പേരിലെ സാധ്യത മുന്‍ നിര്‍ത്തിയാണ് സിപിഎം എംപി അടക്കമുള്ളവര്‍ വ്യാജപ്രചരണം നടത്തുന്നത്.  ഫൈനലില്‍ രണ്ടു പേരും 2.37 മീറ്റര്‍ ചാടി ഒരേ നിലയില്‍ എത്തിയെന്നും. പിന്നീട് ഓരോ അവസരം  കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും കാലിനു പരിക്കു പറ്റിയ ടാംബേരി അവസാന അവസരത്തില്‍  നിന്നും വാങ്ങിയെന്നുമാണ്. ബാര്‍ഷിമിനു ഒന്നാം സ്ഥാനത്തിനുള്ള സ്വര്‍ണം ലഭിച്ചു. പക്ഷെ ബാര്‍ഷിം, ഒളിമ്പിക്‌സ്  ഒഫീഷ്യലിനോട് ചോദിച്ചത്  താന്‍  ഇപ്പോള്‍  പിന്മാറിയാല്‍ സ്വര്‍ണ്ണം ഞങ്ങള്‍ രണ്ടു പേര്‍ക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു. 

ഒഫീഷ്യലും തൊട്ടടുത്ത്  നില്‍ക്കുകയായിരുന്ന  ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നുവെന്നും. സ്വര്‍ണ്ണം ഇരുവരും പങ്കുവെയ്‌ക്കുകയായിരുന്നുമെന്നാണ് സിപിഎം പ്രവര്‍ത്തരും എസ്ഡിപിഐ-ജമാഅത്തെ പ്രവര്‍ത്തകരും വ്യാജ പ്രചരണം നടത്തുന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ബ്രിട്ടാസ് പോസ്റ്റ് എഡിറ്റു ചെയ്തിട്ടുണ്ട്.  

എഎ റിഹിം അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റ്:

അതിരുകള്‍ മായുന്ന കാലം…

ശ്രീ ജോണ്‍ ബ്രിട്ടാസ് എഴുതിയത്.

ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ ഹൈജമ്പ്  ഫൈനല്‍ മത്സരത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം. ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍  

രണ്ടു പേരും 2.37 മീറ്റര്‍ ചാടി ഒരേ നിലയില്‍. മൂന്നവസരങ്ങള്‍ കൂടി കിട്ടിയിട്ടും  2.37 മീറ്ററിനു മുകളിലെത്താന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. പിന്നീട് ഓരോ അവസരം  കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും കാലിനു പരിക്കു പറ്റിയ തമ്പേരി അവസാന അവസരത്തില്‍  നിന്നും പിന്‍ വാങ്ങുന്നു.. ബാര്‍ഷിമിനു മുന്നില്‍ സ്വര്‍ണം മാത്രം…. എതിരാളിയില്ലാതെ സ്വര്‍ണത്തിലേക്കടുക്കാവുന്ന നിമിഷം   മാത്രം. ഏറെ നാളത്തെ ആഗ്രഹവും ആവേശവും സഫലമാക്കാവുന്ന നിമിഷം. പക്ഷെ ബാര്‍ഷിം, ഒളിമ്പിക്‌സ്  ഒഫീഷ്യലിനോട് ചോദിച്ചത്  താന്‍  ഇപ്പോള്‍  പിന്മാറിയാല്‍ സ്വര്‍ണ്ണം ഞങ്ങള്‍ രണ്ടു പേര്‍ക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു. 

ഒഫീഷ്യലും തൊട്ടടുത്ത്  നില്‍ക്കുകയായിരുന്ന  ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വര്‍ണം പങ്കു വെക്കാനാകും എന്ന ഒഫീഷ്യലിന്റെ  മറുപടി  കിട്ടിയതോടെ   പിന്മാറുകയാണെന്ന് അറിയിക്കാന്‍ ബര്‍ഷിമിന് അധിക സമയം വേണ്ടിവന്നില്ല… പിന്നെ നമ്മള്‍ കണ്ടത് കണ്ണ് നിറയ്‌ക്കുന്ന  ഹൃദയം നിറയ്‌ക്കുന്ന  കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാര്‍ഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര്‍ മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയര്‍ന്നു… ആഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്നു. കായിക ലോകം സാക്ഷ്യം വഹിച്ചത്  സ്‌നേഹത്തിന്റെ മഹത്തായ അടയാളപ്പെടുത്തലിനെ… നിറവും മതവും  രാജ്യങ്ങളും  അപ്രസക്തമാക്കുന്ന മാനവീകതയെ…. ”ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്” എന്നാണ് മുതാസ് ഈസാ ബാര്‍ഷിമിന് പറയാനുണ്ടായിരുന്നത്.

ലോകത്തെ ആനന്ദ കണ്ണീരിന്റെ ഉയരങ്ങളിലെത്തിച്ച പങ്കു വെക്കലിന്റെ മാനവിക മുഖമായി കായികലോകം ഈ നിമിഷത്തെ രേഖപ്പെടുത്തും. ഈ കാഴ്ചയല്ലാതെ മറ്റെന്താണ് ഈ പിടിച്ചടക്കലുകളുടെ കാലത്ത് ഒളിമ്പിക്‌സിന് നല്‍കുവാന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts