റോം: കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ആറിനുശേഷം റസ്റ്റോറന്റുകള്‍, മ്യൂസിയങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഗ്രീന്‍ പാസ്സുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
ഗ്രീന്‍ പാസ് നിബന്ധനകള്‍ ലംഘിച്ചാല്‍ 400 മുതല്‍ 1000 യൂറോവരെ പിഴ ചുമത്തും.നിയമലംഘനം ഒന്നിലേറെ തവണ ആവര്‍ത്തിച്ചാല്‍ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: