ടോക്കിയോ: ഒളിംപിക് ഹോക്കിയില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ടീം. ഒളിംപിക്‌സില്‍ ആദ്യമായി വനിത ടീം സെമി ഫൈനലില്‍ ഇടംപിടിച്ചു. ഒളിംപിക് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്‌സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.
മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഗുര്‍ജീത് കൗര്‍ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്‌ട്രേലിയയ്‌ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ഓസ്‌ട്രേലിയ കടുത്ത രീതിയില്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: