2019 ആഗസ്റ്റ് മാസം 5 ന് ഭാരത ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു. ഇന്ത്യന്‍ ജനതയെ പ്രാദേശികമായി വിഭജിച്ച് രാഷ്‌ട്രീയ മേലാളന്മാരുടെ മഹാപാതകത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്ത ദിനം.
മുസ്‌ളീം തീവ്രവാദത്തിന്റെ വിളനിലമായി കാശ്മീരിനെ ഉപയോഗിച്ചുവന്നിരുന്ന പാക്കിസ്ഥാന്റെ ഗൂഡ തന്ത്രത്തിന് ഏറ്റവും ഭീകരമായ തിരിച്ചടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ കാശ്മീരില്‍ സംഭവിച്ചത്. ഇസ്ലാമിക ഭീകരത സ്ത്രീസമൂഹത്തിന് ഏറെ ഭീഷണിയായിരുന്നു. കാശ്മീരിലെ സ്ത്രീകളും കുട്ടികളുമായിരുന്നു തീവ്രവാദത്തിന്റെയും ഇസ്ലാമിക ഭീകരവാദത്തിന്റെയും ബലിയാടുകള്‍. അവര്‍ക്ക് സ്വന്തം ജീവിതം നഷ്ടപ്പെടുകയായിരുന്നു. സ്ത്രീശാക്തീകരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ജമ്മു കാശ്മീരില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തി. കാശ്മീരി സ്ത്രീകള്‍ നിരക്ഷരരും വ്യക്തിത്വം നഷ്ടപ്പെട്ടവരുമായിരുന്നു. അവരുടെ സാമൂഹിക ജീവിതത്തില്‍ അവര്‍ക്ക് ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിമത്വത്തിന്റെ പരിഭവത്തിലായിരുന്നു അവര്‍ എല്ലാ കാലത്തും കഴിഞ്ഞുവന്നത്. അടുക്കള ജോലിക്കുള്ള, പുരുഷമേധാവിത്വത്തിന്റെ കീഴിലുള്ള ചൊല്‍പ്പടിപ്പാവകള്‍ മാത്രമായിരുന്നു കാശ്മീരി സുന്ദരികള്‍. ഭീകരവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും കീഴ്‌പ്പെട്ട് ജീവിച്ചുവന്ന അവര്‍ക്ക് എന്നും ഈ രാജ്യത്തെകുറിച്ച് ഓര്‍ക്കാന്‍ അനുവാദമില്ലാതാക്കി. പേടിച്ച് പേടിച്ച് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുകയും വെടിയുണ്ടകളിലൂടെ അരക്ഷിതാവസ്ഥയിലാവുകയും ചെയ്തുവന്ന ഒരു ദുരന്തമായിരുന്നു കാശ്മീരി സ്ത്രീകള്‍.
ഒട്ടനവധി സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തലുകളും കാശ്മീരി യുവതികള്‍ നേരിട്ടു. അവരുടെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും തല്ലിത്തകര്‍ത്ത അനേകം ദാരുണ സംഭവങ്ങള്‍ നിത്യ സംഭവങ്ങളായിരുന്നു. മലാല യൂസഫലി പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. വിദ്യാഭ്യാസം നേടാനും ചരിത്രാവബോധവും ആശയ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ആക്രമിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും അനേകം സംഭവങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ദുരന്തഫലങ്ങളായി അവശേഷിക്കുന്നുണ്ട്. 2011 ല്‍ രണ്ട് സഹോദരിമാരായിരുന്ന ആരിഫയും അക്ത്താറും കാശ്മീരിലെ ഡോപോറില്‍ വെച്ച് ലഷ്‌കര്‍ – ഇ – തോയിബ എന്ന ഭീകരവാദ സംഘടനയുടെ വെടിയേറ്റ് പിടഞ്ഞ് മരിച്ചു. അവര്‍ ചെയ്ത കുറ്റം അവര്‍ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതാണ്. പാവപ്പെട്ട ഈ കുട്ടികളെ കൊല്ലുകവഴി പെണ്‍കുട്ടികള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കാനും സുരക്ഷാസേനയുമായി അകന്നു നില്‍ക്കാനും തീവ്രവാദ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ‘പ്രകാഷ് ‘ പെണ്‍കുട്ടികളുടെ ഒരു കാശ്മീരി Rock Band ഗ്രൂപ്പിന് നേരിട്ടത് അതി ദാരുണമായ ഭീഷണികളാണ്. അവരുടെ ഗ്രൂപ്പിലെ പെണ്‍കുട്ടികളെ ഭീകരവാദികള്‍ അവരെ കൊല്ലുമെന്നും, ബലാല്‍സംഗം ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീം പൗരോഹിത്വം മാത്രമല്ല മെഹ്ബൂബ മുഫ്തി അടക്കം ആ പെണ്‍കുട്ടികള്‍ അനിസ്ലാമിക പ്രവൃത്തികള്‍ ചെയ്യുന്നെന്നും പാട്ട് പാടുകയും ബാന്റ് വായിക്കുന്നതും ഇസ്ലാമിന് നിഷിദ്ധമാണെന്നും മുസ്ലീം സമൂഹത്തിന് ആകെ നാശം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്താനാണ് തയ്യാറായത്. എന്നാല്‍ Prakash Rock Band ന് ലോകത്തില്‍ വലിയ പ്രചാരം കിട്ടുകയും അവതരണ കലയില്‍ ഒന്നാമതാവുകയും ചെയ്തിട്ടുള്ളതാണ്.
അതുപോലെതന്നെ മറ്റൊരു സംഭവം 16-04-2019 ന് കുശ്ബുജാന്‍, ഒരു വനിതാ പോലീസ് ഓഫീസര്‍ ഷോപ്പിയാനിലെ വെബില്‍ വില്ലേജില്‍ ഉച്ചക്ക് 02.40 ന് ഭീകരവാദികളാല്‍ നിര്‍ദ്ദയം വെടി വെച്ചു കൊല്ലപ്പെടുകയും ചെയ്തത് കാശ്മീരില്‍ സ്ത്രീകള്‍ എത്രത്തോളം പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. ഇത്തരം സംഭവങ്ങളെല്ലാം കാശ്മീരിലെ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 2019 ആഗസ്റ്റ് മാസം 5 ന് മുമ്പ് പ്രത്യേക പദവിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിച്ചിരുന്നതാണ്. ഭരണാധികാരികളും ഭീകരവാദികളും ഒരേ തൂവ്വല്‍ പക്ഷികളായിരിക്കെ, ഒരു സമൂഹം നേരിട്ട അവഗണനയും അവജ്ഞയും പീഢനവും മര്‍ദ്ദനവും മതതീവ്രവാദത്തിന്റെ കീഴില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഒരു ആശ്വാസമായി അവശേഷിക്കുന്ന ജീവിതമെങ്കിലും സന്തുഷ്ടമാക്കുന്നതിനുള്ള ഒരു പ്രത്യാശാകിരണങ്ങള്‍ക്കായി കാശ്മീരി ജനത തിരിച്ചു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വാര്‍ത്താമാധ്യമങ്ങളും സര്‍ക്കാരും കാശ്മീരി സ്ത്രീകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനായി പ്രചോദനമേകുന്നു. ഇസ്ലാമിക തീവ്രവാദികളാല്‍ തീര്‍ത്ത കാല്‍വിലങ്ങുകള്‍ കാശ്മീരി സ്ത്രീകള്‍ പൊട്ടിച്ചെറിയാന്‍ തുടങ്ങുകയും കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഒട്ടനവധി യുവതീ യുവാക്കള്‍ സ്വയം ജോലി ചെയ്ത് സ്വയം പര്യാപ്തതക്ക് ശ്രമിക്കാന്‍ തുടങ്ങി. സ്ത്രീകളെ സംബന്ധിച്ച് ആര്‍ട്ടിക്കള്‍ 370 ന്റെ എടുത്തുകളയല്‍ ഒരു നാഴികകല്ലാണ്. പുതുതായി രൂപീകൃതമായ ജമ്മുകാശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളോടൊപ്പം മത്സരിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയ സ്‌കീം, സക്ഷത് ഭാരത് മിഷന്‍ പ്രോഗ്രാം, ബേടി ബെചാവോ ബേടി പഠാവോ, ഉച്ചഭക്ഷണം പദ്ധതി, പെണ്‍കുട്ടികളെ കൂടുതല്‍ ശ്രദ്ധയൂന്നിയും തുല്യ അവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും ലിംഗസമത്വം ഉറപ്പാക്കിയും സര്‍ക്കാര്‍ പ്രവൃത്തിച്ചു.
ജമ്മുകാശ്മീരിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശം തിരിച്ചുകിട്ടുകയും അവര്‍ക്ക് വസ്തു വാങ്ങുന്നതിനും കുട്ടികളുടെ പേരിലും മറ്റും വസ്തു കൈമാറ്റം ചെയ്യാനുമുള്ള അവകാശങ്ങള്‍ ലഭ്യമായി കാശ്മീരിന് പുറത്തുനിന്നുള്ള ഒരു നോണ്‍ റസിഡന്റ് ആണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത് എങ്കില്‍ പോലും അവരുടെ സ്വത്തവകാശം ഇതിനാല്‍ സംരക്ഷിക്കപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിനകം പൊതു സ്ഥാപനങ്ങളിലും ഓഫീസുകളിലും കാശ്മീരി സ്ത്രീകള്‍ക്ക് ജോലിയില്‍ പ്രാമുഖ്യം നല്‍കുകയും കേന്ദ്രസര്‍ക്കാറിന്റെ ഉജ്വല യോജന പദ്ധതിപ്രകാരം ഗ്യാസ് കണക്ഷനുകള്‍ എല്ലാ വീട്ടമ്മമാര്‍ക്കും എത്തിച്ചുനല്‍കുന്നതിനും സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിപ്രകാരം കെട്ടിക്കിടന്നിരുന്നതും നടപ്പാക്കാന്‍ വീഴ്ച വരുത്തിയിരുന്നതും കേന്ദ്ര പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ശൗചാലയങ്ങളും ആരോഗ്യ ശുചീകരണ പ്രക്രിയകള്‍ പ്രാവര്‍ത്തികമാവുകയും ചെയ്തു എന്നത് ജമ്മുകാശ്മീരിലെയും ലഡാക്കിലെയും പുതിയ ഭരണസംവിധാനത്തിന്റെ നേട്ടമായി കണക്കാക്കാവുന്നതാണ്. സ്ത്രീകളുടെ അഭിമാനം വര്‍ദ്ധിപ്പിച്ച് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാനുള്ള പ്രത്യേക പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുത്തുവരുന്നത്. ഏറെ വിവാദങ്ങള്‍ക്കിടയിലും ഇക്കാലയളവില്‍ തന്നെ പെണ്‍കുട്ടികളുടെ മികച്ച വിദ്യാഭ്യാസം ഏറെ പ്രയാസപ്പെട്ടാണെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും തെരുവില്‍ സൈന്യവുമായും പോലീസുമായും ഏറ്റുമുട്ടുന്ന സ്വന്തം മക്കളെ പിന്തിരിപ്പിച്ച് വിദ്യാഭ്യാസം നല്‍കാനും രാജ്യത്തിനെതിരെ വളര്‍ത്തിവലുതാക്കിയ ശത്രുതാപരമായ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനും സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട് എന്നത് ഏറെ ആശാവഹമാണ്.
2021 ആഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയിട്ട് രണ്ടു വര്‍ഷം തികയും. ഈ സമയത്ത് കാശ്മീരിന്റെ വിജയഗാഥയാണ് അവിടുത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത്. അനന്തമായ സാധ്യതകളും വിജയ പ്രതീക്ഷകളുമാണ് കാശ്മീരിനെ കാത്തിരിക്കുന്നത്. ആയതിന്റെ പൊന്‍കിരണങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ മിഴി തുറന്നു കഴിഞ്ഞു എന്ന് അഭിമാനത്തോടെ ഓര്‍ക്കാവുന്നതാണ്. കാശ്മീരിനെ സംബന്ധിച്ച് ഭാരതത്തിന്റെ തീരാകണ്ണീരായിരുന്ന ആ പ്രദേശത്ത് ശാന്തിയും സമാധാനവും ഉണര്‍ന്നുതുടങ്ങുകയും ദേശീയോദ്ഗ്രഥനം ഒരു മരീചികയായിരുന്ന കാലം മാറുകയും ഇന്ത്യന്‍ ഭരണസംവിധാനത്തിനകത്ത് നിന്നുകൊണ്ട് കാശ്മീര്‍ പുനര്‍ജ്ജനിക്കപ്പെടുകയും ചെയ്തു
അഡ്വ. കെ.എം.കൃഷ്ണകുമാര്‍
(അധിവക്ത പരിഷത്ത് ദേശീയ സമിതി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: