ടോക്കിയോ: ഇറ്റലിയുടെ മാഴ്സല്‍ ജേക്കബ്സ് ടോക്കിയോ ഒളിമ്പിക്സിലെ വേഗമേറിയതാരമായി. പുരുഷന്മാരുടെ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയാണ് ജേക്കബ്സ് വേഗരാജാവായത്. 9.80 സെക്കന്‍ഡിലാണ് ഒന്നാമനായി ഓടിയെത്തിയത്. ഒളിമ്പിക്സിന്റെ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമാണ് അമേരിക്കയുടെ ഫ്രെഡ് കെര്‍ലി വെളളിയും (9.84 സെക്കന്‍ഡ്) കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ (9.89 സെ) വെങ്കലവും നേടി.
ഇരുപത്തിയൊമ്പത് വര്‍ഷത്തിനുശേഷം ഒളിമ്പിക്സിന്റെ 100 മീറ്ററില്‍ ഒരു യൂറോപ്യന്‍ താരം സ്വര്‍ണം നേടുന്നത്. സെമിയില്‍ 9.84 സെക്കന്‍ഡില്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ചാണ്് ജേക്കബ്സ് ഫൈനലിലെത്തിയത്്. ഒളിമ്പിക്സില്‍ നൂറ് മീറ്ററിന്റെ ഫൈനലിലെത്തുന്ന ആദ്യ താരമാണ്. ഫൈനലിന്റെ തുടക്കം മുതല്‍ ജേക്കബ്സ് മുന്നേറി. അമേരിക്കയുടെ ഫ്രെഡ്് കെര്‍ലി ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളില്‍ പിന്നിലായി. ഫൈനലില്‍ ബ്രിട്ടന്റെ സര്മല് ഹ്യുസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയതിന് അയോഗ്യനാക്കിയതോടെ എട്ട്് പേരാണ് മത്സരിച്ചത്.
ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിദ്ധ്യത്തില്‍ മെഡല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിന് ഫൈനലിന് യോഗ്യത നേടാനായില്ല. അതേസമയം ഹീറ്റ്സില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് (9.84 സെ) ചൈനയുടെ സുബിങ്ടിയാന് ഫൈനലില്‍ കടന്നു. എന്നാല്‍ ഫൈനലില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: