ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിന്റെ 25 വര്‍ഷവും അദ്ദേഹത്തിന്റെ ശതാഭിഷേകവും സാമുദായിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കര്‍മ്മ പദ്ധതികളുമായി ആഘോഷിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. സപ്തംബര്‍ 16ന് ആരംഭിക്കുന്ന കര്‍മ്മ പദ്ധതികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംഘടനാ വര്‍ഷമായി ആഘോഷിക്കുന്നതിനുള്ള നിര്‍ദേശമാണ് സംഘാടക സമിതി നല്‍കിയിരിക്കുന്നത്.
എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സമുദായ അംഗങ്ങള്‍ക്ക് ഏറെ ഗുണകരമായ വിവിധ സാമൂഹിക, സാമുദായിക ക്ഷേമപദ്ധതികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. സമുദായത്തിലെ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുക, വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉന്നത പഠന സൗകര്യം ഒരുക്കുക, സാമൂഹികക്ഷേമ സുരക്ഷാ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക, ഗുരുദേവ ദര്‍ശനം എല്ലാ മേഖലകളിലും പ്രചരിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങി സാമൂഹിക ക്ഷേമ വികസന പദ്ധതികളാണ് നടപ്പാക്കുക.
സ്വാഗതസംഘം എക്സിക്യൂട്ടീവ് യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അരയാക്കണ്ടി സന്തോഷ് പ്രവത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എം.ബി. ശ്രീകുമാര്‍, കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ. പദ്മകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍. അശോകന്‍, അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ ധനേശന്‍ പൊഴിക്കല്‍, പി.എസ്.എന്‍. ബാബു, രാധാകൃഷ്ണന്‍ കളത്തില്‍, സ്വാമിനാഥന്‍ ചള്ളിയില്‍, അനീഷ് പുല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: