തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം തേടി പ്രതി റോബിന് വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സിസ്റ്റര്‍ ജസ്മി രംഗത്ത്.
”അപ്പോള്‍ ഇതിനുമുന്പുള്ള കുട്ടികള്‍ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും?. രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് റോബിന് ഇത് ചെയ്യുന്നത്”. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ജസ്മി പ്രതികരിച്ചത്. കേസില്‍ റോബിനെ വിവാഹം കഴിക്കണമെന്ന് ലൈംഗിക ബന്ധത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റോബിന് ഇതിന് മുമ്പും പെണ്‍കുട്ടികളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ ജസ്മി സൂപിച്ചിപ്പു. “ഇതിനുമുന്പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും. എന്തായാലും കത്തോലിക്കാ സഭയുടെ എല്ലാ രൂപതകള്‍ക്കും ഇപ്പോള്‍ ക്രിസ്ത്യാനി കുട്ടികളെയാണ് ആവശ്യം. ഈയൊരു കുട്ടി ഓള്‍റെഡി ഒരു ബോണസ് കിട്ടിയിട്ടുണ്ട്. അതിനെ ക്രിസ്ത്യാനിയായി വളര്‍ത്തിയിട്ട്, പിന്നെ കുറേ കുട്ടികളെ പ്രസവിക്കട്ടെ, നാലും അഞ്ചും ആറുമൊക്കെ…ഞാന്‍ ഇതെല്ലാം സരസമായി കാണുന്നത് ദു:ഖം കൊണ്ടാണ്. സര്‍ക്കാസ്റ്റിക്കായിട്ടാണ് കാണുന്നത്,” സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
“ഇതുപോലെ എല്ലാ ഇരകളും പുറത്തിറങ്ങാനായി പറഞ്ഞാല്‍…ഇതൊക്കെ നമ്മള് കണ്ടിട്ടുള്ളയാണ്. ഈ വക കുരുട്ടു ബുദ്ധിയൊക്കെയാണ് ഇവരുടെ തലയില്‍. ആ കുട്ടിയുടെ ജീവന് തന്നെ സംരക്ഷണം കിട്ടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അച്ചന് രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് ഇത് ചെയ്യുന്നത്.’-സിസ്റ്റര്‍ ജസ്മി ആരോപിക്കുന്നു.
ഉഭയകക്ഷിസമ്മതപ്രകാരമായിരുന്നു പെണ്‍കുട്ടിയുമായി ലൈംഗികബന്ധമെന്ന വിശദീകരണമാണ് ഇപ്പോള്‍ റോബിന് വടക്കുംചേരി സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
33 വര്‍ഷം കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ ജസ്മി പള്ളി അധികാരികളില്‍ നിന്നുള്ള മാനസിക പീഢനം ആരോപിച്ചാണ് പടിയിറങ്ങിയത്. കാതലിക് ചര്‍ച്ചുമായുള്ള തന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ ആമേന്‍ എന്ന ആത്മകഥയില്‍ അവര്‍ പങ്കുവെച്ചിരുന്നു. ഈ ആത്മകഥ ബെസ്റ്റ് സെല്ലറായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: