തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച കുതിരാന്‍ തുരങ്കത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രിക്ക് നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് റഹിം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമാണ് ആയത്.ഇതിനിടയില്‍ അദ്ദേഹം കുതിരാന്‍ സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്.
മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നു. വകുപ്പ്മന്ത്രി ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു.ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു നാള് മുന്‍പ് തുറക്കാന്‍ കഴിഞ്ഞത്. കേന്ദ്ര പദ്ധതിയാണ്,തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ.എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടു.അതൊക്കെ അനാവശ്യമായ വീരസ്യം പറയലാണ്. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ പ്രധാനമാണ്.പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ഇശ്ചാശക്തിയും പ്രധാനമാണ്.അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികള്‍ വരികയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതല്ലന്നും അദേഹം ന്യായീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനിയും കേരളത്തിന് ആവശ്യമാണ്. മന്ത്രിപ്പടയുടെ അകമ്പടികളും ഷോഓഫുകളും ഒഴിവാക്കി പൊതുജനങ്ങളെ കൊണ്ടാണ് ഇന്നലെ കുതിരാന്‍ തുരങ്കം മോദി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യിപ്പിച്ചത്. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ തുരങ്കം തുറന്നപ്പോള്‍ ആദ്യയാത്രക്കാര്‍ ആയത് പൊതുജനങ്ങളായിരുന്നു. കേരളത്തില്‍ പുതിയൊരു മാതൃക സൃഷ്ടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കുതിരാന്‍ തുരങ്കം തുറന്നത്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഭാഗികമായി തുറന്നത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാന്‍ കേന്ദ്രഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ദേശീയപാതഅതോറിറ്റി ഉദ്യോഗസ്ഥര്‍ തുരങ്കം തുറക്കാനുള്ള അനുമതി ജില്ലാഭരണകൂടത്തിന് കൈമാറി. ഇരട്ട തുരങ്കങ്ങളിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള ഇടതുതുരങ്കപാതയാണ് കളക്ടര്‍ ഹരിത വി.കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ തുറന്നുകൊടുത്തത്. ഇതേ തുടര്‍ന്ന് തുരങ്കപ്പാതയിലൂടെവൈകീട്ട് മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടു. കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: