ന്യൂദല്‍ഹി: പെഗസസ് ആരോപണവും കര്‍ഷക നിയമങ്ങളുമുയര്ത്തിയുള്ള പ്രതിപക്ഷ ബഹളംമൂലം, നിശ്ചയിച്ച 107 മണിക്കൂറുകളില്‍ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനായത് 18 മണിക്കൂറുകള്‍ മാത്രം. ഓഗസ്റ്റ് 13ന് അവസാനിക്കുന്ന വര്‍ഷകാല സമ്മേളനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇത് നികുതിദായകരുടെ 133 കോടിയിലധികം രൂപ നഷ്ടപ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ആകെ സമയത്തില്‍ ലോക്സഭ പ്രവര്‍ത്തിച്ചത് 13 ശതമാനം. രാജ്യസഭയാകട്ടെ 21 ശതമാനവും.
‘സാധ്യമായ 54 മണിക്കൂറുകളില്‍ ഏഴു മണിക്കൂറുകളോളം മാത്രമേ ലോക്സഭയുടെ പ്രവര്‍ത്തനം അനുവദിച്ചുള്ളൂ. രാജ്യസഭ 53 മണിക്കൂറുകളില്‍ 11 മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചു. ഇതുവരെ 107 മണിക്കൂറുകളില്‍ 18 മണിക്കൂറുകളേ(16.8 ശതമാനം) പാര്‍ലമെന്റില്‍ നടപടികള്‍ സാധ്യമായുള്ളൂ’.- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റ് സതംഭിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടിയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. അപ്രോപ്രിയേഷന്‍ ബില്ലുകള്‍ക്കൊപ്പം ലോക്സഭാ അഞ്ചു ബില്ലുകള്‍ പാസാക്കി. ഇത്രത്തോളം ബില്ലുകള്‍ രാജ്യസഭയും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: