ശ്രീനഗര്‍: പാസ്പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി ‘ദേശവിരുദ്ധര്‍ക്ക്’ സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന നിര്‍ണായക തീരുമാനവുമായി ജമ്മു കാശ്മീര്‍ പൊലീസ്. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള കല്ലേറ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന് എസ്എസ്പി സിഐഡി നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സിഐഡി യൂണിറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്കി കഴിഞ്ഞു.
പാസ്പോര്‍ട്ടിനോ, സര്‍ക്കാര്‍ ജോലിക്കോ വേണ്ടിയുള്ള ഏതെങ്കിലും അപേക്ഷ പൊലീസ് നിരസിച്ചാല്‍ സിസിടിവി ദൃശ്യങ്ങള്‍, ദൃശ്യങ്ങള്‍, ഓഡിയോ തുടങ്ങിയ തെളിവുകളുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ടിനൊപ്പം നല്‍കും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്പറേഷന് സെക്രട്ടറിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ പുതിയ നിര്‍ദേശം.
1990-കളുടെ തുടക്കത്തില്‍ ഇയാള്‍ അതിര്‍ത്തിയിലുടനീളം ആയുധപരിശീലനത്തിനായി പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയശേഷം സര്‍ക്കാര്‍ ജോലി നേടി. ഈ കാലയളവില്‍ സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. പൊലീസില്‍നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതെ നിരവധി പേര് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: