ടോക്യോ: ഭാരതത്തിന്റെ അഭിമാനമായ പി.വി സിന്ധുവിന് രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേട്ടം. ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് സിന്ധു ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്നു. തിരിച്ചുവരാന്‍ ബിങ ചിയാവോ ശ്രമിച്ചെങ്കിലും സിന്ധുവിന്റെ പ്രതിരോധങ്ങള്‍ തകര്‍ക്കാനായില്ല. 2016 റിയോ ഒളിമ്പികസില്‍ വെള്ളി മെഡലും സിന്ധു നേടിയിരുന്നു.
ടോകിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വെയ്റ്റ്ലിഫ്റ്റിങില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായി ചനു വെള്ളി സ്വന്തമാക്കിയിരുന്നു. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടാണ്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ജപ്പാന് താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: