Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി സംഘര്‍ഷം: അസം മുഖ്യമന്ത്രിക്കെതിരായ എഫ്‌ഐആര്‍ മിസോറം പുനഃപരിശോധിക്കും, ഹിമന്ത ബിശ്വ ശര്‍മയുടെ പേര് നീക്കിയേക്കും

വൈരംഗ്‌ടെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ ശര്‍മയെ കൂടാതെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 200 അസം പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 05:59 pm IST
in India

ഐസ്വാള്‍: അസം-മിസോറം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ തമ്മില്‍ നടത്തിയ വെടിവയ്‌പുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മിസോറം സര്‍ക്കാര്‍ പുനഃപരിശോധിക്കും. മിസോറം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാവുന്‍ഗോ ആണ് ഇക്കാര്യം അറിയിച്ചത്. ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെപ്പറ്റി തനിക്കും മിസോറം മുഖ്യമന്ത്രി സോറം താംഗയ്‌ക്കും അറിവുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ലാല്‍നുന്‍മാവിയ ചുവാവുന്‍ഗോ വ്യക്തമാക്കി. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ ചര്‍ച്ച നടത്തും. നടപടി നിയമപരമല്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍നിന്ന് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ മിസോറം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിമന്ത ബിശ്വ ശര്‍മ പ്രതികരണം നടത്തിയിരുന്നു. ഏത് അന്വേഷണത്തോടും സഹരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. വൈരംഗ്‌ടെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ ശര്‍മയെ കൂടാതെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 200 അസം പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. 

ജൂലൈ 26ന് അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ നടന്ന സംഭവമായതിനാല്‍ നിക്ഷ്പക്ഷ ഏജന്‍സിക്ക് കേസ് കൈമാറുന്നതിനെ അനുകൂലിക്കുന്നുവെന്ന് ശനിയാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം മിസോറം മുഖ്യമന്ത്രി സോറം തംഗയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

‘ഏത് അന്വേഷണത്തിലും ഭാഗമാകുന്നതില്‍ വളരെ സന്തോഷം. പ്രത്യേകിച്ച് അസമിന്റെ നിയമപരിധിക്കുള്ളില്‍ നടന്ന സംഭമായതിനാല്‍ നിക്ഷ്പക്ഷ ഏജന്‍സിക്ക് എന്തുകൊണ്ട് കേസ് കൈമാറുന്നില്ല?. ഇക്കാര്യം മുഖ്യമന്ത്രി സോറം തംഗയെയും അറിയിച്ചിട്ടുണ്ട് ശര്‍മ ട്വീറ്റ് ചെയ്തു. ആയുധനിയമവും കോവിഡ് നിയന്ത്രണ ചട്ടങ്ങളും അനുസരിച്ചുള്ള എഫ്‌ഐആറില്‍ ക്രിമിനല്‍ ഗൂഢാലോചന, അറിഞ്ഞുകൊണ്ട് പരിക്കേല്‍പ്പിക്കുക, കൊലപാതകശ്രമം, ജോലി ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്യുക തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26-ാം തീയതിയാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയം.  

Tags: mizoramഅസംഹിമന്ത ബിശ്വ ശര്‍മപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

India

‘ഞങ്ങളുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കും’ : അസം-മിസോറാം അതിർത്തിയിലെ 912 ഏക്കർ കയ്യേറ്റ വനഭൂമി തിരിച്ച് പിടിച്ച് ഹിമന്ത ബിശ്വ ശർമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.