കോട്ടയം: കളളുഷാപ്പില്‍ എത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി ഉടമയും ജീവനക്കാരും. കൂരോപ്പട പഞ്ചായത്തിലെ എരുത്തുപുഴയിലെ ഷാപ്പിലാണ് അപ്രതീക്ഷിത അതിഥിയെപോലെ പെരുമ്പാമ്പ് എത്തിയത്. ഞായറാഴ്ച രാവിലെയാണ് ഷാപ്പില് പാമ്പിനെ കണ്ടത്.
ഷാപ്പിനോട് ചേര്‍ന്നൊഴുകുന്ന പന്നഗം തോട്ടില്‍ നിന്നാണ് പെരുമ്പാമ്പ് ഷാപ്പിലെത്തിയതെന്നാണ് നിഗമനം. ഷാപ്പുടമ കൊച്ചുമോനും ജീവനക്കാരും ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. എരുമേലി പ്ലാച്ചേരിയില്‍ നിന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാണ് പെരുമ്പാമ്പിനെ കൈമാറിയത്. വിവരമറിഞ്ഞ് നിരവധി പേരാണ് പെരുമ്പാമ്പിനെ കാണാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: