മാവേലിക്കര: ടോണ്‍ഡ് മില്‍ക്ക് പാലിന്റെ വില വര്‍ധിപ്പിച്ചിട്ടും അതിന്റെ ഗുണം കര്‍ഷകനു ലഭിക്കുന്നില്ല. ഒരു കവറിന് 23 രൂപയില്‍നിന്ന് 25 രൂപയായാണ് വില കൂട്ടിയത്. ലിറ്ററിന് അന്‍പതു രൂപ. ഓരോ കവറിലും 25 മില്ലിലിറ്റര്‍വീതം വര്‍ധിപ്പിച്ച് 500 മില്ലിലിറ്ററില്നിന്ന് 525 മില്ലിലിറ്ററായി വര്‍ദ്ധിപ്പിച്ചെന്നതാണ് വില കൂടുന്നതിനു കാരണമായി മില്‍മ പറയുന്നത്.
ഇപ്രകാരം അധികമായി നല്കുന്ന 25 മില്ലിലിറ്റര്‍ പാലിന് കേവലം ഒരു രൂപ പതിനഞ്ചു പൈസ മാത്രമാണ് മില്‍മയ്ക്ക് അധികം ചെലവു വരുന്നത്. എന്നാല്‍ ഇത്തവണ വര്‍ധിപ്പിച്ച തുക മുഴുവനും മില്‍മ എടുത്തത് പ്രതിഷേധാര്‍ഹമായ കര്‍ഷകദ്രോഹ നടപടിയാണ്.
മില്‍മയ്ക്ക് സമാന്തരമായി ഇതരസംസ്ഥാനങ്ങളില്‍നിന്നു പാല് കൊണ്ടുവന്ന് മറ്റു ബ്രാന്‍ഡുകളില്‍ വില്ക്കുന്നവര് മില്‍മയുടെ ഭരണസാരഥ്യത്തിലേക്കു വന്നതിന്റെ അനന്തരഫലമാണിതെന്നാണ് സൂചന. എന്നാല്‍ ഒരു ലിറ്റര്‍ പാലിന് നാലു രൂപ വര്‍ദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എഴുപതു പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മില്‍മ ഒരേസമയം ഉപഭോക്താക്കളെയും കര്‍ഷകരെയും തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്. ഇതിനുമുന്‍പ് മില്‍മ പാല്‍വില വര്‍ദ്ധിപ്പിച്ചപ്പോഴൊക്കെ തുകയുടെ 90 മുതല്‍ 95 ശതമാനവും കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നതായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: