തിരുവനന്തപുരം : റീബില്‍ഡ് കേരള പദ്ധതിതെയന്ന പേരില്‍ സംസ്ഥാനത്ത് വന്‍ ധൂര്‍ത്തെന്ന് ആരോപണം. പ്രളയാനന്തര പുനര്‍ നിര്‍മിതിക്കായാണ് റീബില്‍ഡ് കേരള പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ പദ്ധതി നടക്കുന്നില്ലെന്നും ഓഫീസ് മോടിപിടിപ്പിക്കലും സമ്മേളനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. ഇതിനായി തന്നെ ഒരു കോടിയോളം ചെലവിട്ടെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ലോകബാങ്കില്‍നിന്ന് വികസനവായ്പയുടെ ഒന്നാം ഗഡുവായി 1779.58 കോടിരൂപ റീബില്‍ഡ് കേരളയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പദ്ധതി പ്രകാരം ഒരു നിര്‍മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല. വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് അഡ്വ. പ്രാണകുമാറാണ് ഈ ആരോപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രളയ നിര്‍മാണം നടത്താതെ ഓഫീസ് ഉപകരണങ്ങള്‍ വാങ്ങാന്‍ 50.90 ലക്ഷവും വാടകയായി 48.85 ലക്ഷവും ചെലവിട്ടു. കോണ്‍ക്ലേവ്, കണ്‍സല്‍ട്ടന്‍സി ഫീസായി 4.34 കോടിരൂപയും വിനിയോഗിച്ചെന്നാണ് ആരോപണം. റീബില്‍ഡിന്റെ പേരില്‍ സെക്രട്ടറിയേറ്റിന് പുറത്ത് എടുത്ത കെട്ടിടത്തിന് 1.56 ലക്ഷം രൂപയാണ് മാസവാടക.
പ്രളയപുനര്‍നിര്‍മാണം വൈകുന്നത് ഒഴിവാക്കുന്നതിനാണ് റീബില്‍ഡ് കേരള രൂപവത്കരിച്ചത്. റീബില്‍ഡ് കേരള ഉദ്ദേശലക്ഷ്യം നേടുന്നില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: