ടോക്കിയോ: ഒളിമ്പിക്സില്‍ വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന് ഗാട്ലിനുമില്ലാതെ നൂറ് മീറ്റര്‍ ഗ്ലാമര്‍ പോരാട്ടത്തിന്റെ അന്തിമ വിധി ഇന്നുണ്ടാകും.
ആരാണ് പുത്തന്‍ ഗ്ലാമര്‍ താരമെന്ന ആകാംക്ഷയിലാണ് കായിക ലോകം. ട്രെയ്വോണ് ബ്രമല്ലോ, റൂണി ബേക്കറോ എന്നാണ് പ്രധാന ചര്‍ച്ച. യുഎസ്എയുടെ ട്രെയ്വോണ് ബ്രമല്ലിനാണ് കൂടുതല്‍ സാധ്യത. 9.77 സമയം കുറിച്ച താരം നിലവില്‍ മികച്ച ഫോമിലാണ്.
9.85 സെക്കന്‍ഡ് നേട്ടമുള്ള അമേരിക്കയുടെ തന്നെ റൂണി ബേക്കറും സ്വര്‍ണം സ്വപ്നം കാണുന്നു. വനിതകളില്‍ ജമൈക്ക നടത്തിയ ആധിപത്യം പുരുഷന്മാരില് അമേരിക്ക നടത്തിയാലും അത്ഭുതപ്പെടേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: