മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജോലി സാധ്യതയ്ക്കുള്ള പ്രയത്നങ്ങള്‍ ഗുണകരമായി ഭവിക്കും. ആരോഗ്യസ്ഥിതി മെച്ചമാവും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് യോഗമുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പൂര്‍വിക കുടുംബ സമ്പത്തുക്കള്‍ അനുഭവ യോഗ്യമാവും. ഉദര യോഗ്യ സാധ്യതയുണ്ട്. കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കാര്‍ഷിക ഗുണം വര്‍ധിക്കും. നാല്ക്കാലി സമ്പത്തുക്കള്‍ വന്നു ചേരും. ലോണുകള്‍ യഥാവിധി ലഭ്യമാവും. ദീര്‍ഘദൂര യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സന്താനങ്ങള്‍ക്ക് ഉന്നതിയുണ്ടാവും. ആരോഗ്യസ്ഥിതി മെച്ചമാവും. അപ്രതീക്ഷിത ധനാഗമ യോഗമുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ജോലി സ്ഥിരത ലഭ്യമാവും. ഉന്നത ബന്ധങ്ങള്‍ വന്നുചേരും. സന്താനഭാഗ്യം ലഭ്യമാവും. കുടുംബഭദ്രത നിലനില്ക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വ്യവഹാര ദുരിതങ്ങളില്‍നിന്നും മോചനം ലഭ്യമാവും. ഉദര രോഗ സാധ്യതയുണ്ട്. ബന്ധുഗുണം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ക്ക് നിവൃത്തി വന്നുചേരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സന്താനങ്ങളില്‍നിന്നും മനോദുഃഖ സാധ്യതയുണ്ട്. പൂര്‍വിക സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വാഹനപരമായ ദുരിത സാധ്യത കാണുന്നു.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. നിയമനടപടികള്‍ പ്രതികൂലാവസ്ഥയുണ്ടാവും. ദൈവാധീനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കര്‍മ മേഖലയില്‍ കിടമത്സരങ്ങള്‍ക്ക് ശമനമുണ്ടാവും. കിട്ടാകടം ലഭ്യമാവും. ദൈവാധീനം വര്‍ധിക്കും. സന്താനങ്ങള്‍ മനഃസന്തോഷത്തിന് ഇടവരുത്തും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസം വര്‍ധിക്കും. ഭൂസ്വത്ത് വാങ്ങുവാന്‍ യോഗമുണ്ട്. സൗഹൃദങ്ങളില്‍ ചതി സാധ്യതയുണ്ട്. ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഭൂമി സംബന്ധമായ വ്യാപാരത്തില്‍ ശ്രദ്ധ ചെലുത്തും. രക്ഷാസ്ഥാനം കണ്ടെത്തും. മനോദുഃഖത്തിന് ശമനമുണ്ടാവും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വ്യാപാരത്തില്‍ നഷ്ടസാധ്യത കാണുന്നുണ്ട്. ഇഷ്ട ജനങ്ങള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. ഒരു ഉന്നത വ്യക്തിയുടെ സഹായം ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: