Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഉച്ചഭക്ഷണവും സൗജന്യ വാക്സിനും സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവര്‍ക്ക് ഇടയ്‌ക്കൊരു തട്ട് ആവശ്യമാണ്; കുതിരാനില്‍ കെ സുരേന്ദ്രന്‍

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.

Janmabhumi Online by Janmabhumi Online
Jul 31, 2021, 10:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കുതിരാന്‍ തുരങ്ക ഉദ്ഘാടനത്തില്‍ മന്ത്രിമാരേയും, എംപി, എംഎല്‍എമാരേയും ഒഴിവാക്കിയതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌ക്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണവും ഗരീബ് കല്യാണ്‍ യോജനയുടെ ഭക്ഷ്യധാന്യങ്ങളും സൗജന്യ കോവിഡ് വാക്‌സിനും ജല്‍ജീവന്‍ മിഷനും സൗജന്യവൈദ്യുതിയുമടക്കം എല്ലാം സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവര്‍ക്ക് ഇടയ്‌ക്കൊരു തട്ട് ആവശ്യമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുതിരാന്‍ തുരങ്കമടക്കം രാജ്യത്തെ ദേശീയപാതാവികസനത്തിന് ജീവന്‍വെച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. കൊല്ലം ആലപ്പുഴ ബൈപ്പാസ് അടക്കം. ലളിതമായി പറഞ്ഞാല്‍ പ്രതിദിനം 37 കിലോമീറ്റര്‍.   യുപിഎ ഭരണകാലത്ത് പ്രതിദിനം വെറും 7 കിലോമീറ്റര്‍. പിന്നെ ഗഡ്കരിയും മോദിയും ഇതൊന്നും പാടി നടക്കുന്നില്ലെന്ന് പരാതിയുള്ളവരുണ്ട്. അവരെ കുറ്റം പറയുന്നില്ല. എല്ലാം കഴിഞ്ഞ് മൂന്നുതവണ മാധ്യമപ്പടയെയും കൂട്ടി അവിടം സന്ദര്‍ശിച്ച ഇവിടുത്തെ മന്ത്രിയും പാലക്കാട് തൃശ്ശൂര്‍ എം. പി മാരും സകലമാന എം. എല്‍. എമാരും ക്രെഡിറ്റ് തങ്ങള്‍ക്കുവേണമെന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് നിതിന്‍ ഗഡ്കരി വിചാരിച്ചുകാണുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത്രതന്നെ.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഭാഗികമായി തുറന്നത്.  ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാന്‍ കേന്ദ്രഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ദേശീയപാതഅതോറിറ്റി ഉദ്യോഗസ്ഥര്‍ തുരങ്കം തുറക്കാനുള്ള അനുമതി ജില്ലാഭരണകൂടത്തിന് കൈമാറി. ഇരട്ട തുരങ്കങ്ങളിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള ഇടതുതുരങ്കപാതയാണ് കളക്ടര്‍ ഹരിത വി.കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ തുറന്നുകൊടുത്തത്. ഇതേ തുടര്‍ന്ന് തുരങ്കപ്പാതയിലൂടെവൈകീട്ട് മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടു.  

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.  

കഴിഞ്ഞ ആഴ്ചയില്‍ തുരങ്കം സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് റീജണല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. കേന്ദ്രത്തിന്റെ അനുമതി അടുത്തയാഴ്ച കിട്ടുമെന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ അനുമതി ലഭിക്കുകയായിരുന്നു. 300ഓളം തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് മാസത്തോളം രാപ്പകല്‍ വ്യത്യാസമില്ലാതെ തുരങ്കത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കുതിരാന്‍ മലയില്‍ നിന്ന് കുത്തിവീഴുന്ന വെള്ളം റോഡിലേക്ക് വരാത്തവിധം ഒഴുകി പോകുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ടണലിന്റെ കിഴക്ക് ഭാഗത്ത് കേരള മാതൃകയിലാണ് കവാടം നിര്‍മ്മിച്ചിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ ഇരുവശവും ടൈലുകളും പാകിയിട്ടുണ്ട്.

കുതിരാനില്‍ ഒരു തുരങ്കത്തില്‍ ശനിയാഴ്ച മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു. ”നമ്മള്‍ ഇന്ന് കേരളത്തിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, തുരങ്കം തുറന്നതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമുള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടും. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,” ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

Tags: തുരങ്കംKuthiran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

India

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026-ല്‍ തുറക്കും; മറ്റൊരു വികസനനാഴികക്കല്ല് കൂടി താണ്ടി മോദി സര്‍ക്കാര്‍

Thrissur

കുതിരാന്‍ തുരങ്കത്തിന് സമീപം പാലത്തില്‍ വീണ്ടും വിള്ളല്‍; പൊളിച്ചുപണി നടന്നത് 60ലധികം തവണ, പാലങ്ങളുടെ ജോയിന്റുകള്‍ പൊളിയുന്നത് നിത്യസംഭവം

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies