ചെന്നൈ: ഇന്ത്യയില്‍ പുരോഹിതനെയും കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്യാന്‍ ഇനി പോപ്പിന്റെ അനുമതി വേണമെന്ന നിയമം കൊണ്ടുവരണമെന്ന് ഡിഎംകെ മന്ത്രിയുടെ മരുമകള്‍. ഡിഎംകെ മന്ത്രി ഐ. പെരിയസ്വാമിയുടെ മരുമകള്‍ മേഴ്‌സി സെന്തില്‍കുമാറിന്റെ ഈ ആവശ്യം കേട്ട് ഞെട്ടിത്തെറിക്കുകയാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ വക്താക്കള്‍.
റോമന്‍ കാത്തലിക് പുരോഹിതരെയും കന്യാസ്ത്രീകളെയും ഇന്ത്യയില്‍ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ആവശ്യമില്ലെന്നും പകരം പോപ്പിന്റെ അനുമതിയാണ് പ്രധാനമെന്നും അത്തരത്തില്‍ നിയമം കൊണ്ടുവരണമെന്നുമാണ് മേഴ്‌സി സെന്തില്‍കുമാര്‍ ആവശ്യപ്പെടുന്നത് കഴിഞ്ഞ ദിവസം ഡിണ്ടിഗലില്‍ നടന്ന സ്റ്റാന്‍ സ്വാമി അനുസ്മരച്ചടങ്ങിലായിരുന്നു മേഴ്‌സി സെന്തില്‍കുമാറിന്റെ ഈ പൊട്ടിത്തെറി. ഇതിന് തമിഴ്‌നാട്ടില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പിന്തുണയാണ് ലഭിക്കുന്നത്.
ഡിണ്ടിഗല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി ക്രിസ്തീയവല്‍ക്കരണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇടമാണ്. ഇവിടെ ക്രിസ്ത്യന്‍ ആധിപത്യമാണ് നിലനില്‍ക്കുന്നത്. പിന്നാക്കക്കാരായ ഹിന്ദുക്കള്‍ ക്രിസ്ത്രീയ മതപരിവര്‍ത്തനത്തിന്റെ പേരില്‍ നല്ലതുപോലെ പീഢനത്തിന് വിധേയരാവുകയും കൂടി ചെയ്യുന്ന സ്ഥലമാണ് ഡിണ്ടിഗല്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദുക്കളെയാണ് ബലംപ്രയോഗിച്ച് റോമന്‍ കാത്തലിക് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നത്.
ഡിഎംകെ മന്ത്രി ഐ. പെരിയസ്വാമി നല്ല സ്വാധീനമുള്ള ഡിഎംകെ മന്ത്രിയാണ്. ഇക്കുറി തെരഞ്ഞെടുപ്പ് വിജയം നേടിയ സ്റ്റാലിന് വന്‍തോതില്‍ ക്രിസ്തീയസഭയുടെ പിന്തുണ ലഭിച്ചിരുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിഘടനവാദ പ്രവണതകളെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്ന വാദവും ഇന്ത്യന്‍ നീതിന്യായരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതല്ലെങ്കില്‍ ഇന്ത്യാരാജ്യത്തെ ഭരണഘടനച്ചട്ടക്കൂട് തന്നെ അപകടത്തിലാകുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
ഇത്തരത്തില്‍ ക്രിസ്തീയസഭകളുടെ നീതിന്യായ പരിധി രാജ്യങ്ങളുടെ അധികാരത്തെ മറികടന്നു പ്രവര്‍ത്തിക്കുന്ന രീതി ചരിത്രത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിന് ഉദാഹരണമാണ് 1743ല്‍ ഡച്ചുകാര്‍ തിരുവിതാംകൂര്‍ രാജവംശവുമായി ഒപ്പുവെച്ച കരാര്‍. ഡച്ച് കമ്പനിയുടെ ക്രിസ്തീയ നിയമാധികാര സാമ്രാജ്യം തിരുവിതാംകൂറിലേക്ക് കൂടി വ്യാപിപ്പിച്ചതായി അംഗീകരിക്കുന്നതാണ് ഈ കരാര്‍. മതഭ്രാന്തിന്റെ കാര്യത്തില്‍ തീവ്രവാദികളായിരുന്നു ഡച്ചുകാര്‍. പണ്ട് തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം നശിപ്പിച്ചത് അവരാണ്. അന്ന് ആ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ സംരക്ഷിക്കാന്‍ 50 തമിഴ് ഹിന്ദുക്കള്‍ക്ക് അവരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ഇപ്പോള്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങളിലൂടെ ഈ വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്.
അതുപോലെ പണ്ട് പോര്‍ച്ചുഗീസുകാരുടെ കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ പോര്‍ച്ചുഗല്‍ രാജാവായിരുന്നു നിയമങ്ങളുടെ അധിപന്‍. പശ്ചാത്യരാജ്യങ്ങളിലും മതേതരം പറയുന്നുണ്ടെങ്കിലും ക്രീസ്തീയസഭകള്‍ക്ക് ചില വിശേഷാധികാരങ്ങളുണ്ട്. ഇതുപോലെ ആധുനിക ഇന്ത്യയിലും ഇവിടുത്തെ വിശുദ്ധമായ ഭരണഘടനയ്‌ക്കും നീതിന്യായവ്യവസ്ഥയ്‌ക്കും മുകളില്‍ ക്രീസ്തീയ സഭാധ്യക്ഷരെയും പോപ്പിനെയും സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം മാത്രമായിരുന്നു തമിഴ്‌നാട് ഡിഎംകെ മന്ത്രിയുടെ മരുമകള്ളുടെ പൊട്ടിത്തെറിയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: