തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറക്കുന്ന കാര്യം കേന്ദ്രം തന്നെയും കേരള സര്‍ക്കാരിനെയും അറിയിച്ചില്ലെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എന്നാല്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറെ ഇന്ന് ഉച്ചയ്ക്ക് മുന്‍പ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ വിളിച്ചു വിവരമറിയിച്ചിരുന്നു.
കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വ്യക്തമാക്കി. തുരങ്കം തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണെന്നും അദേഹം പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ മലയിലെ ഇരട്ടതുരങ്കങ്ങളില് ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. ഗഡ്കരിയുടെ ട്വീറ്റിലൂടെയാണ് തുരങ്കം തുറക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അധികൃതരും അറിഞ്ഞത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയായും മറ്റു ജനപ്രതിനിധികളും അറിയിച്ചു. വിവാദത്തിനില്ലെന്നും റിയാസ് വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ച് മണിക്കു ശേഷം കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കോയമ്പത്തൂര്‍ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയില്‍ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: