ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി(ആപ്) നേതാവ് രാഘവ് ചന്ദയെ തേടി ബുധനാഴ്ച സമൂഹമാധ്യമത്തില്‍ ഒരു അംഗീകാരമെത്തി. അത് പക്ഷെ പൊതു പ്രവര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ളതായിരുന്നില്ല, മറിച്ച് രാഘവ് ചന്ദയുടെ രൂപത്തിനുള്ളതായിരുന്നു. സൗജന്യ വൈദ്യുതിക്കായി വോട്ട് ചെയ്ത് ആപിനെ പഞ്ചാബിൽ അധികാരത്തിലെത്തിക്കണമെന്ന് ട്വിറ്ററില്‍ ഒരാള്‍ ആളുകളോട് ആവശ്യപ്പെട്ടു. ‘വൈദ്യുതിയല്ല, രാഘവിനെയാണ് ആവശ്യം’ എന്ന് പിന്നാലെ ഒരു സ്ത്രീ പ്രതികരിച്ചു. സ്ത്രീയുടെ കമന്റ് രാഘവ് ചന്ദയുടെ ശ്രദ്ധയിലും പെട്ടു.
യുവതിയുടെ കമന്റ് രാഘവ് ചന്ദ ആസ്വാദിച്ചതുപോലെ തോന്നി, പിന്നാലെ മറുപടിയുമെത്തി. താന്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഇല്ലെന്നായിരുന്നു രാഘവ് ചന്ദയുടെ സരസമായ ഉത്തരം. അടുത്തവര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ അവര്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്ന വാഗ്ദാനവും ദല്‍ഹി എംഎല്‍എയായ രാഘവ് ചന്ദ തുടര്‍ന്ന് നല്‍കി.
എംഎല്‍എയുടെ ട്വീറ്റ് ഇപ്പോഴും സമൂഹമാധ്യമത്തിലുണ്ടെങ്കിലും യുവതിയുടെ ട്വീറ്റ് കാണാനാകില്ല. എന്നാല്‍ പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് 32-കാരനായ രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എഎ രാഘവ് ചന്ദ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘കെജ്‌രിവാള്‍ ദി ഗ്യാരന്റി’ എന്ന തലക്കെട്ടില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആപ് ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: