തിരുവനന്തപുരം: പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് സംവിധായകന് അരുണ്‍ ഗോപി. ഈ കൊവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെയെന്ന് അദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസുകാര്‍ അനാവശ്യമായി പിഴചുമത്തുന്നതിനെതിരെയാണ് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക നിങ്ങളില്‍ പെടാത്തവരായ പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ് സര്‍ക്കാര്‍ നല്കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: