കൊല്ലം: കേരളത്തില്‍ വാക്സിന് രജിസ്ട്രേഷനും വാക്സിനേഷനും അട്ടിമറിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കൊല്ലം കോര്പ്പറേഷന് സമിതി ജനറല്‍ സെക്രട്ടറി ജയന്പട്ടത്താനം ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിധരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു നില്ക്കുന്നതുമായ സാഹചര്യത്തില്‍, സ്വജനപക്ഷപാതം അവസാനിപ്പിച്ച് എല്ലാ ജനങ്ങള്‍ക്കും വാക്സിന് ലഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേഷ് ബാബു കൊല്ലം കോര്പ്പറേഷന് സമിതി പ്രസിഡന്റ് തെക്കേക്കാവ് മോഹനന്, വര്‍ക്കിംങ് പ്രസിഡന്റ് പ്രകാശ്, ജനറല്‍ സെക്രട്ടറി ജയന് പട്ടത്താനം, വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്കി. വാക്സിന് വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി കൊല്ലം കോര്പ്പറേഷന് സമിതി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും പരാതി അയച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: