കൊച്ചി: സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറത്തിന്റെ മറവില്‍ പ്രസിഡന്റ് അഡ്വ. പി.ടി. രാധാകൃഷ്ണന് മണിച്ചെയിന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സംഘടനയുടെ നിയമങ്ങള്‍ കാറ്റില്‍പറത്തി മണിച്ചെയിനിലൂടെ വെട്ടിപ്പ് നടത്തിയ പി.ടി. രാധാകൃഷ്ണനെ എക്സിക്യൂട്ടിവ് കമ്മിറ്റി സംഘടനയില്‍ നിന്ന് പുറത്താക്കി.
40,000 പേരാണ് ഇയാളുടെ ചതിക്കുഴിയില്‍ വീണിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയ്ക്കായി പ്രത്യേക ലക്ഷ്യങ്ങളുമായി 2014ല്‍ രൂപീകരിച്ച സംഘടനയാണ് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം. സമൂഹത്തിന്റെ പല ഉന്നത സ്ഥാനത്തുളളവരും സംഘടനയില്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സോഷ്യല്‍ ജസ്റ്റിസ് ഹെല്പിങ് പ്ലാന്‍ എന്ന പദ്ധതിയുടെ മറവില്‍ ആളുകളില്‍ നിന്ന് 220 രൂപ മേടിച്ച് അംഗത്വം നല്കുന്നു. പിന്നീട് ജോയിന്റ് ബാങ്ക് അക്കൗണ്ടുണ്ടാക്കി പണം അതില്‍ നിക്ഷേപിക്കുകയും സാവധാനം പിന്‍വലിക്കുകയുമാണ് രീതിയെന്നും ഭാരവാഹികള്‍ പറഞ്ഞു. വെട്ടിപ്പിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്കി. വൈസ് പ്രസിഡന്റ് ഓ.ജെ ജോസഫ്, ഷാനവാസ് പുളിക്കല്‍, സാലി എന്നിവര്‍ വാര്‍ത്തസമ്മേനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: