കൊച്ചി: വൈപ്പിന്‍ – പറവൂര്‍ മേഖലകളില്‍ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി മാഫിയ. പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ളവരാണ് ലഹരി മാഫിയയുടെ വലയില്‍ അകപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ ബൈക്കുകളില്‍ കറങ്ങി നടന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിന്റെ വില്‍പ്പന നടക്കുന്നത്. നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചാണ് ബൈക്കുകളില്‍ ഇവര്‍ കറങ്ങി നടക്കുന്നത്. പോലീസിനെ കാണുമ്പോള്‍ മടക്കി വെക്കുവാന്‍ പറ്റുന്ന രീതിയില്‍ പോലും നമ്പര്‍ പ്ലേറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു.
യുവതലമുറയെ ലഹരിവലയിലേക്കു തള്ളിയിടുന്ന മാഫിയാസംഘങ്ങള്‍ മേഖലയില്‍ സജീവമാണ്. പോലീസ് നടപടി എടുക്കുന്നുണ്ടെങ്കിലും അവയൊക്കെ അപ്രസക്തമാക്കുന്നതാണ് ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. എവിടെയും അവര്‍ക്ക് ഏജന്റുമാരും കണ്ണികളുമുണ്ട്്. ഇപ്പോള്‍ത്തന്നെ പല സ്ഥലത്തും ഇത്തരം സംഘങ്ങളെ പേടിച്ചു കഴിയേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: