കൊളംബോ: അവസാന മത്സരം അനായാസം ജയിച്ച് ശ്രീലങ്ക, ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 33 പന്ത് ശേഷിക്കെ മറികടന്നു. ഏഴ് വിക്കറ്റ് ജയം.
മലയാളി താരം സന്ദീപ് വാരിയര്‍ രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു.. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ നവ്ദീപ് സെയ്നിക്കു പകരമാണ് സന്ദീപ് വാരിയരുടെ അരങ്ങേറ്റം. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുും പുറമെ സന്ദീപ് കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നുവെന്ന അപൂര്‍വത കൂടിയായി. സന്ദീപ് വാരിയര്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി
നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓവറില്‍ റണ്‍സിന് പുറത്തായി. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ വാനിഡും ഹസരങ്കയും 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 23 റണ്‍സുമായി പുറത്താകാതെ നിന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നേരിട്ട ആദ്യ പന്തില്‍ മടക്കി ചമീരയാണ് ലങ്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മലയാളിതാരം ദേവദ്ത്ത് പടിക്കലും റിതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്ത്യയെ 23ല്‍ എത്തിച്ചെങ്കിലും പടിക്കലിനെ(9) മടക്കി മെന്‍ഡിസ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. നിരാശപ്പെടുത്തിയ സഞ്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു. ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സഞ്ജു പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.
20 ഓവര്‍ തീര്‍ന്നപ്പോള്‍ വെറും 81 റണ്‍ിന് 8 വിക്കറ്റും വീണു. 23 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബോളര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. . ഭുവനേശ്വര്‍ കുമാര്‍ 16 ഉം റിഥുരാജ് ഗയ്ക്ക് വാദ് 14 റണ്‍സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല. നിതിഷ് റാണ(6), രാഹുല്‍ ചഹാര്‍(5), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 5 റണ്‍സ് എടുത്ത ചേതന്‍ സഖറിയ പുറത്താകാതെനിന്നു
ഓള്‍റൗണ്ട് പ്രകടനവുമായി ആഘോഷിച്ച വാനിന്ദു ഹസരംഗയാണ് ശ്രീലങ്കയുടെ വിജയശില്പി. നാല് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് പിഴുത ഹസരംഗ, ഒന്‍പത് പന്തില്‍ ഒരു ഫോര്‍ സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്ന് ശ്രീലങ്ക വിജയ നിമിഷത്തിന് ക്രീസില്‍ സാക്ഷിയായി.ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക രണ്ടും ദുഷ്മന്ത ചമീര, രമേഷ് മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വിജയം ഉറപ്പിച്ചായിരുന്നു ലങയുടെ ബാറ്റിംഗ്. ഓപ്പണര്‍മാരായ ആവിഷ്ക ഫെര്‍ണാണ്ടോ (18 പന്തില്‍ ഒരു ഫോര്‍ സഹിതം 12), മിനോദ് ഭാനുക (27 പന്തില്‍ ഒരു ഫോര്‍ സഹിതം 18) ഇരട്ട അക്കം കണ്ട ശേഷമാണ് പുറത്തായത്., സദീര സമരവിക്രമ (13 പന്തില്‍ ആറ്) യാണ് പുറത്തായ മറ്റൊരാള്‍. 14.3 ഒവറില്‍ മൂന്നു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ശ്രീലങ്കയ്ക്ക് അനായാസ വിജയം. മൂന്നു വിക്കറ്റും വീഴ്ത്തിയത് രാഹുല്‍ ചാഹര്‍ ആയിരുന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് ചാഹറിന്റെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: