തിരുവനന്തപുരം: നിര്‍ധന രോഗികള്‍ക്കായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കാരുണ്യ ലോട്ടറി പരസ്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പണം വാങ്ങാതെ അഭിനയിച്ചപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലംപറ്റി നടനും എംഎല്‍എയുമായ മുകേഷ്. ആറുലക്ഷം രൂപയാണ് ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിനായി മുകേഷ് വാങ്ങിയത്.
കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ പാവങ്ങള്‍ക്കും ചികില്‍സാസഹായം നല്‍കുന്നതിനാണ് കാരുണ്യ ലോട്ടറി തുടങ്ങിയത്. മുന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയാണ് ഈ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ നല്ലവശം മനസിലാക്കിയായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മഹാനടന്‍മാര്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിന് പണം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇവരെ കൂടാതെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രത്തില്‍ പ്രിയദര്‍ശന്‍, ഇന്നസെന്റ്, പൃഥ്വിരാജ്, എംജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കെ.എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ജയചന്ദ്രന്‍, കാവ്യ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ. ജയന്‍, കെഎം മാണി എന്നിവരും അഭിനയിച്ചിരുന്നു. എന്നാല്‍, ഇവരാരും നിര്‍ധന രോഗികള്‍ക്കായുള്ള ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെയാണ്. കൊല്ലം എംഎല്‍എയായ മുകേഷ് മാത്രമാണ് ലക്ഷങ്ങള്‍ വാങ്ങി പരസ്യത്തില്‍ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക