കൊളൊബോ: വാനിന്ദു ഹസരംഗയുടെ നാലു വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ചുരുട്ടിക്കൂട്ടി ശ്രീലങ്ക. മൂന്നാമത്തേതും അവസാനത്തേതുമായ ട്വന്റി 20 യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് വെറും 81 റണ്‍സ് മാത്രം. 8 വിക്കറ്റും വീണു. പുറത്താകാതെ 23 റണ്‍സ് എടുത്ത കുല്ദ്ദിപ് സിംഗാംണ് ടോപ് സ്ക്കോറര്‍. ഭുവനേശ്വര്‍ കുമാര്‍ 16 ഉം റിഥുരാജ് ഗയ്ക്ക് വാദ് 14 റണ്‍സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല.
ബാറ്റിംഗ് പ്രതീക്ഷകളായ ക്യാപ്റ്റന്‍ ശിഖാര്‍ ധവാനും മലായാളി താരം സഞ്ജു സാംസണും പൂജ്യരായി പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ധാവാന് പുറത്തായപ്പോള്‍ സഞ്ജു 3 പന്ത് നേരിട്ടാണ് പുറത്തുപോയത്. മറ്റൊരു മലയാളിതാരം ദേവദത്ത് പടിക്കല്‍ 9 റണ്‍സ് എടുത്ത് പുറത്തായി .
നിതിഷ് റാണ(6), രാഹുല്‍ ചഹാര്‍(5), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 5 റണ്‍സ് എടുത്ത ചേതന്‍ സഖറിയ പുറത്താകാതെനിന്നു
ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: