കൊളൊബോ: ശ്രീലങ്കയക്കെതിരെയുള്ള നിര്‍ണ്ണായക ട്വന്റി 20 യില്‍ ബാറ്റിംഗ് പ്രതീക്ഷകളായ ക്യാപ്റ്റന്‍ ശിഖാര്‍ ധവാനും മലായാളി താരം സഞ്ജു സാംസണും പൂജ്യരായി പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ധാവാന് പുറത്തായപ്പോള്‍ സഞ്ജു 3 പന്ത് നേരിട്ടാണ് പുറത്തുപോയത്. മറ്റൊരു മലയാളിതാരം ദേവദത്ത് പടിക്കല്‍ 9 റണ്‍സ് എടുത്ത് പുറത്തായി . വലിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ 15 ഓവര്‍ പൂര്ത്തിയാപ്പോള് 6 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് എടുത്തിരിക്കുന്നത്.
ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.
ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഒന്നിച്ച് ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങി.മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അവസരം കിട്ടിയതോടെയാണിത്.
ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: