കൊല്ലം: കൊവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഡിഎംഒ അറിയിച്ചു.
എല്ലാ തൊഴിലാളികളും ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം. പനി ലക്ഷണമുള്ളവര്‍ ആന്റിജന്‍ ഫലം നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ട്രോളിംഗ് നിരോധനം അവസാനിക്കുമ്പേള്‍ ഓഗ്മെന്റഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കും. മുന്‍കരുതലായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും പരിശോധനാ-പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങി. 1500 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.
ആയിരത്തിലധികം പരിശോധനയും നടത്തി. പ്രതിദിനം 750 സാമ്പിളുകളുടെ പരിശോധനയാണ് ലക്ഷ്യം. 10 ദിവസത്തെ ഇടവേളയില്‍ പുന:പരിശോധന നടത്തി രോഗലക്ഷണം നിലനില്‍ക്കുന്നവരെ ഐസൊലേറ്റ് ചെയ്ത് പകര്‍ച്ച നിയന്ത്രിക്കുന്ന രീതിയാണ് നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: