സുല്‍ത്താന്‍ ബത്തേരി : അന്വേഷണ സംഘം തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയമുണ്ടെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍. കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ കോടതിയില്‍ ഹാജരാക്കവേയാണ് പോലീസിനെതിരെ ഈ ആരോപണം ഉന്നയിച്ചത്.
കോടതിയില്‍ നിന്ന് കോടതിയില്‍ ഹാജരാക്കി കൊണ്ടുപോകും വഴി എന്‍കൗണ്ടര്‍ ചെയ്യുമോയെന്ന് സംശയുമുണ്ടെന്നും പ്രതികള്‍ അറിയിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. സുല്‍ത്താന്‍ബത്തേരി ജുഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം മാതാവിന്റെ സംസ്കാരച്ചടങ്ങില്‍ പോലീസിന്റെ സാന്നിധ്യം പാടില്ലെന്ന് പ്രതികള്‍ കോടതിയില്‍ വെച്ച് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി റിമാന്‍ഡ് ചെയതതോടെ പ്രതികളെ പോലീസ് സുരക്ഷയോടെ മാത്രമേ സംസ്കാരച്ചടങ്ങിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
പോലീസിന്റെ സാന്നിധ്യമില്ലാതെ മാതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ എന്‍കൗണ്ടര്‍ ഭീതി ഉള്‍പ്പടെയുള്ള നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
റിമാന്‍ഡ് ചെയ്ത പ്രതികളെ സുരക്ഷ ഒഴിവാക്കി അവരുടെ ആവശ്യപ്രകാരം ചടങ്ങിന് കൊണ്ടുപോകാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ പ്രതികള്‍ പിടിവാശി കാണിച്ചതുകൊണ്ടാണ് ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത് എന്നുമാണ് ഇക്കാര്യത്തില്‍ പോലീസ് അറിയിച്ചു. മുട്ടില്‍ മരം മുറി വിവാദത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകവേയാണ് പോലീസ് പിടിയിലായത്. പ്രതികളെ പോലീസ് കാവലില്‍ മാതാവിന്റെ സംസ്കാര ചടങ്ങില്‍ പ്രതികളെ പങ്കെടുപ്പിക്കാമെന്ന് ഹൈക്കോടതിയിലും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് പിടിവാശി പിടിച്ചതോടെയാണ് പോലീസ് നിലപാട് മാറ്റിയത്.
തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതികള്‍ ആരോപിച്ചു. രണ്ടരക്ക് അറസ്റ്റ് ചെയ്ത ശേഷം ഒന്നരക്ക് അറസ്റ്റ് ചെയ്തുവെന്നാണ് കോടതിയില്‍ പറഞ്ഞതെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ പോലീസ് ഇതെല്ലാം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: