ന്യൂദല്‍ഹി: ശ്രീലങ്കയക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സന്ദീപ് വാര്യരും. നിലവില്‍ ടീമിലുള്ള 8 പേര്‍ക്ക്കോവിഡ് മൂലം കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സന്ദീപ് ഉള്‍പ്പെടെ 5 പേരെക്കൂടി ടീമിന്റെ ഭാഗമാക്കാന്‍ തിരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ബൗളര്‍മാരായ ഇഷാന് പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷദീപ് സിംഗ്, ആര്.സായ് കിഷോര്‍, സിമാര്‍ജിത് സിംഗ് എന്നിവരാണ് ശേഷിക്കുന്ന ടി 20 മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് ഐപിഎല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗമാണ്.അണ്ടര്‍ 23 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ ് സന്ദീപ് 2013ല്‍ സിംഗപ്പുരില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് കപ്പില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു
സഞ്ജു സാംസണ്, ദേവദത്ത് പടിക്കല്‍ എന്നീ മലയാളികള്‍ ഇപ്പോള്‍ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: