കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തു. ലങ്ക 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി അത് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ ബൊളര്മാര്ക്കു മുന്നില്‍ റണ്‍്സ് എടുക്കാനാകാതെ കുഴഞ്ഞു. 42 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ടോപ്സ്കോറര്‍. അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 23 പന്തില്‍ ഓരോ ഫോറും സിക്സും സഹിതം 29 റണ്‍സും ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് 18 പന്തില്‍ ഒരു ഫോര്‍ സഹിതം 21 റണ്‍സുമെടുത്തു പുറത്തായി. വേറൊള്ക്കും ഇരട്ട അക്കം കാണാനായില്ല.13 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ് പരാജയമായി. നിതീഷ് റാണയും (12 പന്തില്‍ ഒന്‍പത്) നിരാശപ്പെടുത്തി. ഭുവനേശ്വര്‍ കുമാര്‍ (11 പന്തില്‍ 13), നവ്ദീപ് സെയ്നി (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദുഷ്മന്ത ചമീര, വാനിന്ദു ഹസരംഗ, ദസൂണ്‍ ഷാനക എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി പറഞ്ഞ ശ്രീലങ്കയക്ക് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. ബൗളര്‍മാരെ തുണയക്കുന്ന പിച്ചില്‍ അത് അസാദ്യമെന്നു കരുതി. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ചാമിക കരുണരത്നെ സിക്സ് ഉള്‍പ്പെടെ 12 റണ്‍സ് അടിച്ച് കളി അനുകൂലമാക്കി. അവസാന ഓവര്‍ എറിഞ്ഞ ചേതന്‍ സഖറിയ അടുപ്പിച്ച് രണ്ട് വൈഡ് എറിഞ്ഞതോടെ 2 പന്ത് ശേഷിക്കെ ആതിഥേയര്‍ക്ക് ജയം സ്വന്തമായി
34 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. മിനോദ് ഭാനുക (31 പന്തില്‍ 36) , ആവിഷ് ഫെര്‍ണാണ്ടോ (13 പന്തില്‍ 11), വാനിന്ദു ഹസരംഗ (11 പന്തില്‍ 15), ചാമിക കരുണരത്നെ (ആറു പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ ശീലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തി. സദീര സമരവിക്രമ (12 പന്തില്‍ എട്ട്), ദസൂണ്‍ ഷാനക (ആറു പന്തില്‍ മൂന്ന്), രമേഷ് മെന്‍ഡിസ് (അഞ്ച് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.
കുല്‍ദീപ് യാദവ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. അരങ്ങേറ്റ മത്സരം കളിച്ച ചേതന്‍ സാകരി 3.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.
ക്രൂനാല്‍ പാണ്ഡക്ക് കോവിഡ് സ്ഥിതീകരിച്ചതിനെതുടര്‍ന്ന് പ്രമുഖരായ ചിലറെ ഒഴിവാക്കിയാണ ഇന്ത്യ കളിക്കാണിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: