കൊളോബോ: അവസരം കിട്ടിയിട്ട് തിളങ്ങാന്‍ മലയാളിതാരം സഞ്ജു സാംസണ് കഴിഞ്ഞില്ല. ശ്രീലഹ്കയക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ 13 ബോളില്‍ 7 റണ്‍സ് മാത്രം എടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്ക്കോര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 ന് അവസാനിച്ചു. 40 റണ്‍സ് എടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്കാറര്‍. അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം ദേവദത്ത് പടിക്കല്‍ 23 പന്തില്‍ 29 റണ്‍സ് എുടുത്തു. ഒപ്പണരായി ഇറങ്ങിയ റിഥുരാജ് ഗയി്ക്ക്വാദ് 21 റണ്‍സും നിഥീഷ് റാണ 9 റണ്‍സും എടുത്ത് പുറത്തായി. ഭവനേശ്വര്‍ കുമാര്‍(13), നവനിപ് സാഹ്നി എന്നിവര്‍ പുറത്താകാതെ നി്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: