ന്യൂഡല്‍ഹി: തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന പട്ടികജാതി വികസന ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് പരാതി നല്കി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കമ്മീഷന് ചെയര്മാന് വിജയ് സാംപ്ളേയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.
തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ അനുവദിക്കുന്ന ഫണ്ടില്‍ കൃത്യമായ ഓഡിറ്റിംഗ് നടത്തണം. ഭരണകക്ഷി നേതാക്കള്‍ ഫണ്ട് തട്ടിയെടുത്ത സംഭവം ഒറ്റപ്പെട്ടതല്ല. കരളത്തില്‍ പട്ടിക ജാതി ഫണ്ട് വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
രാജ്യത്ത് പട്ടികവിഭാഗക്കാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞെന്ന് സുരേന്ദ്രന് ആരോപിച്ചു. പട്ടികജാതി സമൂഹത്തിനെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: