കൊല്ലം: കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ കൊല്ലം സിറ്റി പരിധിയില്‍ കൂടുതലായി വിന്യസിച്ചു. സമയബന്ധിതമായി ടിപിആര്‍ കുറയ്ക്കാനുളള സിറ്റി പോലീസിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണ് നടപടി.
ജില്ലാ പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍മാരെയാണ് സി, ഡി കാറ്റഗറി മേഖലകളില്‍ അധികമായി വിന്യസിച്ചത്. സി, ഡി കാറ്റഗറി മേഖലകളിലെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. ടിപിആര്‍ നിയന്ത്രണങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ഏകോപിപ്പിക്കുന്ന ചുമതലയും ഇവര്‍ക്കാണ്.
കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചതെന്നും ഒരോ സ്ഥലത്തിനും അനുരൂപമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്യുമെും സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് അറിയിച്ചു.
216 വാഹനങ്ങള്‍ പിടികൂടി
കൊല്ലം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 216 വാഹനങ്ങള്‍ സിറ്റി പോലീസ് പരിധിയില്‍ ഇന്നലെ പിടികൂടി. 64 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 301 പേരെ അറസ്റ്റ് ചെയ്തു. മാസ്കില്ലാത്ത 1864 പേര്‍ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്ത 1800 പേര്‍ക്കെതിരെയും നടപടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: